20 April Tuesday

ശബരിമല സ്ത്രീപ്രവേശന സമരം : ക്രിമിനല്‍ കേസും പിന്‍വലിക്കണമെന്ന് ബിജെപി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021

ബാലുശ്ശേരി> ശബരിമല  സ്ത്രീപ്രവേശന സമരവുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്  കെ സുരേന്ദ്രന്‍. ക്രിമിനല്‍ സ്വഭാവമുള്ള കേസുകളും  പിന്‍വലിക്കണം.  ഉപാധിവെക്കാനുള്ള നീക്കം ദുഷ്ടലാക്കാണ്.

  സി എ എ യുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുന്നതിനുള്ള ബാലന്‍സ് ചെയ്യലാണ് ഇതിനു പിന്നില്‍.സി എ എ കേസുപോലെയല്ല ശബരിമല കേസെന്നും അദ്ദേഹം പറഞ്ഞു.'വയനാടന്‍ പ്രധാനമന്ത്രി'യായ രാഹുല്‍ഗാന്ധിക്ക്  മികച്ച നടനുള്ള അവാര്‍ഡ് നല്‍കണമെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top