16 September Monday

ബിജെപി ഒന്നാമതെത്തിയത്‌ നേമത്ത്‌ മാത്രം; പാലക്കാടും മലമ്പുഴയിലും മൂന്നാം സ്ഥാനത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019

കൊച്ചി > ഒന്നിൽ കൂടുതൽ ലോക്‌സഭാ മണ്ഡലങ്ങളിൽ താമര വിരിയിക്കാൻ ഇറങ്ങിയ ബിജെപിക്ക്‌ കേരളത്തിൽ ഒന്നാമതെത്താനായത്‌ ഒരു നിയമസഭാ മണ്ഡലത്തിൽ മാത്രം. നിയമസഭയിലെ അവരുടെ ഏക സീറ്റായ നേമത്ത്‌ മാത്രമാണ്‌ എൻഡിഎ സ്ഥാനാർഥിക്ക്‌ ഒന്നാമതെത്താനായത്‌. കുമ്മനം രാജശേഖരന്‌ ശശി തരൂരിനേക്കാൾ 12,041 വോട്ട്‌ അധികം നേമത്ത്‌ ലഭിച്ചു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം, വട്ടിയൂർക്കാവ്‌, തിരുവനന്തപുരം, നേമം നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി ഒന്നാമതെത്തിയിരുന്നു. ഒ രാജഗോപാലായിരുന്നു ബിജെപി സ്ഥാനാർഥി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികൾ രണ്ടാംസ്ഥാനത്ത്‌ എത്തിയ ആറ്‌ മണ്ഡലങ്ങളിൽ പാലക്കാടും, മലമ്പുഴയിലും ചാത്തന്നൂരിലും ഇത്തവണ അവർ മൂന്നാമതായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top