17 September Tuesday

കൊല്ലത്ത്‌ ബിജെപി യോഗത്തിൽ പൊട്ടിത്തെറി; പി എം വേലായുധനെ സംസാരിക്കാൻ അനുവദിച്ചില്ല

ഇ എസ‌് സുഭാഷ‌്Updated: Friday May 3, 2019

കൊല്ലം > ലോക‌്സഭാ തെരഞ്ഞെടുപ്പ‌് പ്രവർത്തനം വിലയിരുത്താനായി ചേർന്ന ബിജെപി നേതൃയോഗത്തിൽ  നേതൃത്വത്തിന‌് വിമർശനവും ആർ‌എസ‌്എസിന‌് സ്തുതിപാടലും. സമൂഹത്തിലെ താഴെത്തട്ടിൽ നിൽക്കുന്നവരെ അവഗണിക്കുന്ന നേതൃത്വം പട്ടികജാതി–-വർഗ വിഭാഗക്കാരെ ഒരുസീറ്റിൽപോലും മത്സരിപ്പിച്ചില്ലെന്ന‌ വിമർശനവുമുയർന്നു. പട്ടികവിഭാഗത്തിന് മത്സരിക്കാനുള്ള അവസരം നിഷേധിച്ചതിനെതിരെ ഈ വിഭാഗത്തിലെ ഒരു പ്രമുഖ നേതാവ്- രൂക്ഷമായി വിമർശിച്ചു. ഇത്തരത്തിലാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ ഞങ്ങൾക്ക‌്- മറ്റു പാർട്ടികളിൽ പോകേണ്ടിവരുമെന്നും ഇദ്ദേഹം പറഞ്ഞു. മറ്റൊരുനേതാവായ പി എം വേലായുധനെ യോഗത്തിൽ സംസാരിക്കാൻ അനുവദിച്ചില്ല. ആര്‍എസ‌്എസ്സിന്റെ പൂർണനിയന്ത്രണത്തിൽ നടന്ന തെരഞ്ഞെടുപ്പ‌്  പ്രവർത്തനത്തിന‌ുശേഷം ചേർന്ന യോഗത്തിലും ആർഎസ‌്എസ‌് താൽപര്യത്തിന‌് അനുസരിച്ചുള്ള  റിപ്പോർടുകളും ചർച്ചകളുമാണ‌് നടന്നത‌്.

തിരുവനന്തപുരം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ആർഎസ‌്എസ‌് നടത്തിയ ഗൃഹസമ്പർക്കങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഗുണം ചെയ‌്തതായും യോഗം വിലയിരുത്തി. തിരുവനന്തപുരം, പത്തനംതിട്ട, ആറ്റിങ്ങൽ, തൃശൂർ എന്നിവിടങ്ങളിൽ വിജയിക്കുമെന്നും പാലക്കാട‌് ഒപ്പത്തിനൊപ്പമാണെന്നും ആർഎസ‌്എസ‌്  റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന ഭാരവാഹികൾക്ക‌് പുറമെ സ്ഥാനാർഥികളും ബുധനാഴ‌്ച കൊച്ചിയിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തു. കൊല്ലം, കോഴിക്കോട‌്, വടകര മണ്ഡലങ്ങളിലെ  സ്ഥാനാർഥി നിർണയത്തിൽ വീഴ്ചയുണ്ടായതായി ഈ ജില്ലകളിൽ നിന്നുള്ള നേതാക്കൾ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം, പത്തനംതിട്ട, ആറ്റിങ്ങൽ, തൃശൂർ, പാലക്കാട്- മണ്ഡലങ്ങളിലെ ആർഎസ‌്എസിന്റെ പ്രവർത്തനങ്ങളെ റിപ്പോർട്ടിൽ പുകഴ‌്ത്തുന്നുണ്ട‌്. അതേസമയം ബിഡിജെഎസ്- സഹകരിച്ചില്ലെന്ന് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പറഞ്ഞു. പത്തനംതിട്ടയിൽ എൻഡിഎ തരംഗമുണ്ടായിരുന്നുവെന്ന പ്രചാരണം ശരിയല്ലെന്ന‌് മണ്ഡലം കൺവീനർ അജിത്- പറഞ്ഞു. സംസ്ഥാന നേതൃത്വത്തിലെ ചിലരുടെ പ്രസംഗങ്ങളും പത്രസമ്മേളനങ്ങളും തെരഞ്ഞെടുപ്പ്- പ്രവർത്തനത്തെ ദോഷകരമായി ബാധിച്ചതായി ചില നേതാക്കൾ ചൂണ്ടിക്കാട്ടി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top