14 November Thursday
ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ പഞ്ചായത്താണ് അങ്ങാടി

എഴുപത്തൊന്നില്‍ നിന്നും ഒമ്പത് വോട്ടിലേക്ക് ചുരുങ്ങി ബിജെപി; റാന്നി അങ്ങാടി പഞ്ചായത്തില്‍ ഒന്നാം വാര്‍ഡ് പിടിച്ചെടുത്ത് എല്‍ഡിഎഫ്

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019

പത്തനംതിട്ട> ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 71 വോട്ടുലഭിച്ച റാന്നിയിലെ അങ്ങാടി പഞ്ചായത്തിലെ അങ്ങാടി നെല്ലിക്ക മണ്‍ ഒന്നാം വാര്‍ഡില്‍ നിന്നും ബിജെപിയ്ക്ക് ഇക്കുറി ലഭിച്ചത് ഒന്‍പത് വോട്ടുകള്‍ മാത്രം. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ അങ്ങാടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് 38 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ്, യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തത്.
 
എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാത്യു ഏബ്രഹാമാണ് ഇവിടെ വിജയിച്ചത്‌.   കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അനി വലിയകാലായും ചേര്‍ത്തല രാധാകൃഷ്ണന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായും മത്സരിച്ചു.

ശബരിമല മുഖ്യപ്രചരണായുധമാക്കിയെങ്കിലും അതിലൂടെ വോട്ട് നേടാമെന്ന ബിജപിയുടെ ലക്ഷ്യം അംഗീകരിക്കാന്‍ ജനങ്ങള്‍ തയ്യാറായില്ല.പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അങ്ങാടി നെല്ലിക്ക മണ്‍ ഒന്നാം വാര്‍ഡില്‍ യുഡിഎഫിന് 425 എല്‍ഡിഎഫിന് 338 ബിജെപിക്ക് 71 വോട്ട് എന്നിങ്ങനെയാണ് ലഭിച്ചത്‌.




 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top