19 March Tuesday

ഹര്‍ത്താല്‍: ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കന്‍ഡറി, സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 13, 2018

തിരുവനന്തപുരം > സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍,ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്‌സി പരീക്ഷകളും, വിവിധ സര്‍വകലാശാല പരീക്ഷകളും മാറ്റിവെച്ചു.

സ്‌കൂള്‍ പരീക്ഷകള്‍
ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ 21 ലേക്ക് മാറ്റി. സിബിഎസ്ഇ സ്‌കൂള്‍തല പരീക്ഷകളും മാറ്റി.

ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി
വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അര്‍ദ്ധ വാര്‍ഷിക പരീക്ഷകള്‍ മാറ്റി.

ശാസ്ത്ര സാങ്കേതിക സര്‍വകലാശാല
കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി.

കേരള സര്‍വകലാശാല
കേരള സര്‍വകലാശാല വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top