21 August Wednesday

ബിഷപ‌്‌ ഫ്രാങ്കോ കേസിൽ കുറ്റപത്രം ഇന്ന‌് സമർപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Apr 9, 2019

കോട്ടയം > ബിഷപ‌് ഫ്രാങ്കോ കേസിൽ ചൊവ്വാഴ‌്ച പ്രോസിക്യൂഷൻ കുറ്റപത്രം സമർപ്പിക്കും. പകൽ മൂന്നിന‌് പാലാ ജുഡീഷ്യൽ ഫസ‌്റ്റ‌് ക്ലാസ‌് മജിസ‌്ട്രേറ്റ‌് കോടതിയിലാണ‌് മൊഴികളും രേഖകളും ഉൾപ്പെടെ 2000 പേജുവരുന്ന കുറ്റപത്രം സമർപ്പിക്കുന്നത‌്. ബിഷപ്പുമാരും, കന്യാസ്ത്രീകളും, വൈദികരും അടക്കം 83 സാക്ഷികൾ ആണ് പ്രോസിക്യൂഷൻ ഹാജരാക്കിയ കുറ്റപത്രത്തിൽ ഉള്ളത്. പ്രധാനപ്പെട്ട 10 സാക്ഷികളുടെ മൊഴികൾ മജിസ്ട്രേറ്റുമാർ രേഖപ്പെടുത്തി. സാക്ഷിമൊഴികൾ രേഖപ്പെടുത്തിയ എഴ‌് മജിസ്ട്രേറ്റുമാരും സാക്ഷികളാണ്. കുറ്റപത്രത്തോടൊപ്പം 101 രേഖകളും ഹാജരാക്കും.

ബലാത്സംഗം, പ്രകൃതി വിരുദ്ധപീഡനം ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കാണ‌് കേസെടുത്തിട്ടുള്ളത‌്.സാക്ഷികളുടെ കൂറുമാറ്റം തടയുന്നതിനായി മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത് കൂടാതെ ഇവരുടെ മൊഴികൾ വീഡിയോ റെക്കോർഡിങ‌് ചെയ‌്തിട്ടുണ്ട‌്. അഡ്വ. ജിതേഷ് ജെ ബാബുവാണ‌് കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ.  ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ,വൈക്കം ഡിവൈഎസ‌്പി കെ സുബാഷ്, എസ്ഐ എം പി മോഹൻദാസ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. സിഐമാരായ പി വി മനോജ് കുമാർ, കെ എസ് ജയൻ, സിവിൽ പൊലീസ് ഓഫീസർ പി വി അനിൽകുമാർ, വനിത പൊലീസ് ഓഫീസർ കെ ജി ശ്രീജ എന്നിവർ ഉൾപ്പെട്ട പ്രത്യേക സംഘമാണ് അന്വേഷണം പൂർത്തീകരിച്ചത്.


പ്രധാന വാർത്തകൾ
 Top