കൊച്ചി> ബലാൽസംഗ കേസ് പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുന്നുവെന്ന് പരാതിക്കാരിയായ കന്യാസ്ത്രീ. അനുയായികളെ ഉപയോഗിച്ച് യു ട്യൂബ് ചാനലുണ്ടാക്കി അവയിലൂടെ അപകീര്‍ത്തികരമായ വീഡിയോകൾ പോസ്റ്റ് ചെയ്യുകയാണെന്ന് കന്യാസ്ത്രീ പരാതിയില്‍ പറഞ്ഞു.
ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും കന്യാസ്ത്രീ പരാതി നല്കി. ദേശീയ മനുഷ്യാവകാശ കമ്മീഷന്, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്, വുമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവര്‍ക്കും പരാതിയുടെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.
യു ട്യൂബ് ചാനലിന്റെ പേരും വീഡിയോ ലിങ്കുകളും ഉള്‍പ്പെടെയാണ് പരാതി നൽകിയത്
ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാല്‍സംഗക്കേസില്‍ നവംബര്‍ പതിനൊന്നിനാണ് വിചാരണ ആരംഭിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..