18 August Sunday

ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു; ലൈംഗിക പീഡനമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 9, 2019

പാലാ> കന്യാസ്ത്രീക്കെതിരായ പീഡനക്കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. ലൈംഗിക പീഡനം, അന്യായമായി തടഞ്ഞുവയ്ക്കല്‍,  അടക്കമുള്ള കുറ്റങ്ങളാണ് ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.കേസില്‍ ജോര്‍ജ് ആലഞ്ചേരിയടക്കം എണ്‍പത്തിമൂന്ന് സാക്ഷികളുണ്ട്.

 പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ വൈക്കം ഡിവൈഎസ്പി കെ സുഭാഷാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഒന്‍പത് മാസത്തെ അന്വേഷണത്തിനൊടുവിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മൂന്ന് ബിഷപ്പുമാര്‍, 11 വൈദികര്‍, 25 കന്യാസ്ത്രീകള്‍ എന്നിവരടക്കം 83  സാക്ഷിമൊഴികളടങ്ങിയ 200 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.
 


പ്രധാന വാർത്തകൾ
 Top