20 June Sunday

സൗജന്യ വാക്‌സിൻ വേണ്ടെന്ന്‌ തീരുമാനിച്ച ഏകരാജ്യം ഇന്ത്യ: പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Sunday May 2, 2021

സൗജന്യ വാക്‌സിൻ , പി രാജീവ്‌
കൊച്ചി
കോവിഡ്‌ വാക്‌സിൻ കമ്പോളത്തിന്‌ വിട്ടുകൊടുത്ത ഏകരാജ്യം ഇന്ത്യയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി രാജീവ്‌ പറഞ്ഞു. ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ (ബെഫി) ഓൺലൈനായി സംഘടിപ്പിച്ച ടി എസ്‌ മുരളി അനുസ്‌മരണയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാക്‌സിൻ പൗരന്‌ സൗജന്യമായി നൽകേണ്ടതില്ലെന്ന്‌ തീരുമാനിച്ച ഏകരാജ്യവും ഇന്ത്യയാണ്‌. നവ ഉദാരവൽക്കരണനയങ്ങൾക്കുമുന്നിൽ മനുഷ്യജീവന്‌ പ്രായോഗികമായി വിലയില്ലെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌ മോഡി സർക്കാർ. പൂർണമായി കമ്പോളവ്യവസ്ഥയ്‌ക്ക്‌ മനുഷ്യജീവനെ വിട്ടുകൊടുത്തിരിക്കുകയാണ്‌. കേന്ദ്രസർക്കാരിനെതിരെ ഈ വിഷയത്തിൽ രാജ്യമെങ്ങും ശക്തമായ ജനരോഷം ഉയരുകയാണ്‌.

പൂർണസമർപ്പണത്തോടെയും രാഷ്‌ട്രീയവ്യക്തതയോടെയും ട്രേഡ്‌ യൂണിയൻ പ്രവർത്തനം നടത്തിയയാളായിരുന്നു ബെഫി സ്ഥാപക ജനറൽ സെക്രട്ടറി ടി എസ്‌ മുരളിയെന്നും പി രാജീവ്‌ അനുസ്‌മരിച്ചു. ടി എസ്‌ മുരളി അനുസ്‌മരണപ്രഭാഷണം ബെഫി മുൻ ദേശീയ പ്രസിഡന്റ് പി സദാശിവൻപിള്ള നിർവഹിച്ചു. ബാങ്ക് ഓഫ് ബറോഡ എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എൻ നന്ദകുമാർ അധ്യക്ഷനായി.

എം എം ലോറൻസ്, എ കെ രമേശ്, സി ജെ നന്ദകുമാർ, എ സിയാവുദീൻ, കെ വി ജോർജ്, ടി നരേന്ദ്രൻ, കെ എസ് രമ എന്നിവർ സംസാരിച്ചു. ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എസ് അനിൽ സ്വാഗതവും ബാങ്ക് ഓഫ് ബറോഡ എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് പി സുരേഷ്‌കുമാർ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top