20 May Monday

ടി എസ് മുരളി സ്മാരക അവാര്‍ഡ് എംകെ സാനുവിന്

വെബ് ഡെസ്‌ക്‌Updated: Friday Apr 12, 2019

കൊച്ചി> ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രഥമ കേരള സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ടിഎസ് മുരളിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്‌കാരം ഈ വര്‍ഷം എംകെ സാനുവിന് നല്‍കാന്‍ തീരുമാനിച്ചു. സാഹിത്യ സാംസ്‌കാരിക പൊതുമണ്ഡലങ്ങള്‍ക്ക് നല്‍കിയ സേവനങ്ങളാണ് അദ്ദേഹത്തെ അവാര്‍ഡിനര്‍ഹമാക്കിയത്.

സിജെ നന്ദകുമാര്‍, കെ.വി.ജോര്‍ജ് , പി .എന്‍ .രാജഗോപാലന്‍ നായര്‍, ടി.നരേന്ദ്രന്‍, എസ്.എസ്.അനില്‍, എന്‍.നന്ദകുമാര്‍, പി.സുരേഷ് കുമാര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. എല്ലാ വര്‍ഷവും, പൊതു രംഗത്ത് സ്തുത്യര്‍ഹമായ സേവനം നടത്തുന്ന വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ആണ് ബി.ഇ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയും ബാങ്ക് ഓഫ് ബറോഡ എംപ്ലോയീസ് യൂണിയനും ചേര്‍ന്ന് പുരസ്‌കാരം നല്‍കി വരുന്നത്.

പ്രഥമ ടി.എസ്.മുരളി അവാര്‍ഡ് കഴിഞ്ഞ വര്‍ഷം പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവ് കെഎന്‍ രവിന്ദ്രനാഥിനാണ് നല്‍കിയത്.ടി.എസ്.മുരളി ഓര്‍മ്മയായിട്ട് രണ്ട് വര്‍ഷം തികയുകയാണ്. ഈ വര്‍ഷത്തെ അനുസ്മരണ സമ്മേളനവും അവാര്‍ഡു വിതരണവും 2019 മെയ് 5 ഞായറാഴ്ച രാവിലെ 10.30 ന് തൃശൂരില്‍ വച്ചാണ് നടത്തുന്നതെന്ന് പ്രസിഡന്റ് ടി നരേന്ദ്രന്‍  ജനറല്‍ സെക്രട്ടറി എസ്എസ് അനില്‍ എന്നിവര്‍ അറിയിച്ചു


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top