17 September Tuesday

ദുരിതാശ്വാസ നിധിയിലേക്ക് ബെഫി 15 ലക്ഷം രൂപ കൈമാറി

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

തിരുവനന്തപുരം> ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഇഎഫ്‌ഐ) കേരള സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡുവായി 15 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രൻ, ജനറൽ സെക്രട്ടറി എസ് എസ് അനിൽ, വൈസ് പ്രസിഡന്റ് ജോസ് ടി എബ്രഹാം, ജോയിന്റ് സെക്രട്ടറി എൻ സനിൽ ബാബു, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഹരികുമാർ, ജില്ലാ സെക്രട്ടറി ദിലീപ്, സംസ്ഥാന കമ്മിറ്റി അംഗം അനന്തകൃഷ്ണൻ എന്നിവർ ചേർന്നാണ് തുക കൈമാറിയത്. കഴിഞ്ഞവർഷം ബിഇഎഫ്ഐയും ഘടക സംഘടനകളും കൂടി 26 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top