03 February Friday

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തിന് സിപിഐ എം സംരക്ഷണം നല്‍കും; ജയിലില്‍ പോകാനും തയ്യാർ: എം വി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

കണ്ണൂർ > ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വ്യക്തമാക്കുന്ന “ഇന്ത്യ – ദി മോദി ക്വസ്റ്റ്യന്‍” എന്ന ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തിന് സിപിഐ എം സംരക്ഷണം നല്‍കുമെന്ന് കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജൻ. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിന്റെ പേരില്‍ കേസെടുക്കുന്നെങ്കില്‍ എടുക്കട്ടെ. ജയിലില്‍ പോകാനും തയാറാണ്. ജയിലിൽ ​പോയിട്ട് കുറച്ചുകാലമായി. ഡോക്യുമെന്ററി പ്രദര്‍ശനത്തിന് എല്ലായിടത്തും പാർടി സംരക്ഷണം നല്‍കുമെന്നും ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാധ്യമ വിലക്ക് നടത്തിയത് കൊണ്ട് വംശഹത്യ എന്ന യാഥാർത്ഥ്യം ഇല്ലാതാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top