19 September Sunday

ലോക്‌ഡൗണിൽ 
50 ചിത്രം; അശ്വിന്‌ 
അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോഡ്‌സ് അംഗീകാരവുമായി അശ്വിൻ ചന്ദ്ര

കൊല്ലം > ലോക്‌ഡൗൺ കാലത്ത്‌ വീട്ടിൽ വെറുതെയിരുന്നില്ല അശ്വിൻ ചന്ദ്ര. മടുപ്പകറ്റാൻ വരച്ചുതുടങ്ങിയ അശ്വിൻ ഒരാഴ്‌ച കൊണ്ട്‌ തീർത്തത്‌ 59 ചിത്രം. ഓരോന്നും വരയ്‌ക്കാനെടുത്തത്‌  അഞ്ചുമുതൽ 10 മിനിറ്റുവരെ മാത്രം. ലോക്‌ഡൗൺ കഴിഞ്ഞപ്പോൾ അശ്വിനെ തേടിയെത്തിയതാകട്ടെ ഇന്ത്യൻ റെക്കോഡും.

കൊല്ലം ഗവ. മോഡൽ ബോയ്‌സ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ്‌ വിദ്യാർഥിയാണ്‌ എസ്‌ കെ അശ്വിൻ ചന്ദ്ര. ചിത്രരചന പഠിച്ചില്ലെങ്കിലും ക്യാൻവാസിൽ അക്രിലിക്‌ കളർ ഉപയോഗിച്ച്‌ പ്രകൃതിയെയും ജീവജാലങ്ങളെയുമാണ്‌ ഏറെയും വരച്ചത്‌. എല്ലാ ചിത്രങ്ങളുടെയും വീഡിയോ എടുത്ത്‌ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോഡ്‌സിന്‌ അയച്ചിരുന്നു. അതിനാണ്‌ അംഗീകാരം കിട്ടിയത്‌. സ്‌കൂളിൽ നടന്ന ചടങ്ങിൽ എം മുകേഷ്‌ എംഎൽഎയിൽനിന്ന്‌ അശ്വിൻ ചന്ദ്ര സർട്ടിഫിക്കറ്റ്‌ ഏറ്റുവാങ്ങി.
 
കടപ്പാക്കട ജനനി നഗർ 84 കവിത ഭവനിൽ മീനാക്ഷി മെഡിക്കൽസ് ഉടമ പി ആർ സന്തോഷ്‌കുമാറിന്റെയും പി സുചിത്രയുടെയും മകനാണ് അശ്വിൻ. തൃശൂരിൽ നടന്ന സംസ്ഥാന റോളർ ഹോക്കി ചാമ്പ്യൻഷിപ്പിൽ അശ്വിൻ ഉൾപ്പെട്ട ജില്ലാ ടീം വെങ്കല മെഡൽ നേടിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top