21 February Friday

റോഡ്‌ ഷോ സമാപിക്കാൻ വൈകി; കെജ്‌രിവാളിന്‌ നാമനിർദേശ പത്രിക സമർപ്പിക്കാനായില്ല

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020

ന്യൂഡൽഹി > ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായില്ല. ജനത്തിരക്കു കാരണം കേജ്‌രിവാളിന്റെ റോഡ് ഷോ മൂന്നു മണിക്കു മുമ്പ് റിട്ടേണിങ് ഓഫീസറുടെ കെട്ടിടത്തിനു സമീപം എത്തിയില്ല. ഇനി നാളെ പത്രിക സമർപ്പിക്കുമെന്ന് കെജ്‌രിവാൾ പറഞ്ഞു. ഇന്ന് റോഡ് ഷോയ്ക്കു ശേഷം നാമനിർദേശ പത്രിക സമർപ്പിക്കാനായിരുന്നു അദ്ദേഹം തീരുമാനിച്ചിരുന്നത്. എന്നാൽ വൻ ജനാവലി പങ്കെടുത്ത റോഡ് ഷോ സമാപിക്കാൻ വൈകിയതിനാൽ നിശ്ചിത സമയത്തിനുള്ളിൽ അദ്ദേഹത്തിന് നാമനിർദേശ പത്രിക പൂരിപ്പിച്ച് വരണാധികാരിയുടെ ഓഫീസിൽ എത്താനായില്ല. നാളെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top