02 December Friday

കെഎസ്ഇബി ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന്‌ വ്യാജ മദ്യം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022

അന്നനാട് വളവനങ്ങാടിയിലുള്ള വീട്ടില്‍ നിന്നും എക്‌സൈസ് പിടികൂടിയ വ്യാജമദ്യവും വാറ്റുപകരണങ്ങളും

ചാലക്കുടി> കെഎസ്ഇബി ഉദ്യോഗസ്ഥന്റെ വീട്ടിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ വ്യാജ മദ്യവും വാറ്റുപകരണങ്ങളും പിടികൂടി. മേലൂർ കെഎസ്ഇബി ഓഫീസിൽ അസി. ക്യാഷറായ ചാട്ടുമൂല  സുകുമാരന്റെ അന്നനാട് വളവനങ്ങാടിയിലുള്ള വീട്ടിലായിരുന്നു പരിശോധന. നാല് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 15ലിറ്റർ വ്യാജ മദ്യം കണ്ടെത്തി.
 
എക്‌സൈസ് സംഘം വീട്ടിൽ പരിശോധന നടത്തുന്ന വിവരമറിഞ്ഞ് മേലൂരിലെ ഓഫീസിൽ നിന്നും സുകുമാരൻ മുങ്ങിയതായും പറയുന്നു. പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി. കൊരട്ടി പൊലീസ് സ്റ്റേഷനിൽ  സുകുമാരന്റെ പേരിൽ  വർഷങ്ങൾക്ക് മുമ്പ് വ്യാജമദ്യ കേസ് റജിസ്‌റ്റർ ചെയ്‌തിട്ടുള്ളതായി എക്‌സൈസ് ഇൻസ്‌പെക്‌ടർ എസ് ബിജുദാസ് പറഞ്ഞു. വീട്ടിൽ വ്യാജ മദ്യം നിർമിക്കുന്നത് സംബന്ധിച്ച് നാട്ടുകാർക്ക്  അറിവുമുണ്ടായിരുന്നില്ല. ഉദ്യോഗസ്ഥരുള്ള കുടുംബമായതിനാൽ നാട്ടുകാർക്ക്‌  സംശയവും ഉണ്ടായില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top