23 October Friday

അന്വേഷണം നടക്കാൻ അനുവദിക്കൂ; സ്വർണക്കടത്തിൽ ഇപ്പോഴേ വിധിയെഴുതേണ്ടെന്ന് ഗവർണർ

വെബ് ഡെസ്‌ക്‌Updated: Monday Sep 21, 2020

തിരുവനന്തപുരം > സ്വർണക്കടത്ത് കേസിൽ അന്വേഷണം ഫലപ്രദമായി നടക്കുകയാണെന്നും മുൻവിധി എഴുതേണ്ടെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാര്യപ്രാപ്തിയുള്ള ഏജൻസിയാണ് എൻഐഎ. എന്നും അന്വേഷണത്തിലെ കണ്ടെത്തലുകൾക്ക് ക്ഷമയോടെ കാത്തിരിക്കാമെന്നും ഗവർണർ പറഞ്ഞു. മന്ത്രി കെ ടി ജലീലിൽ നിന്ന് എൻഐഎ സാക്ഷിമൊഴിയെടുത്തത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


ദേശീയ ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. അവരെ വിശ്വസിക്കൂ. നിയമം എല്ലാവർക്കും മുകളിലാണ്. നമ്മളെല്ലാം ക്ഷമ കാണിക്കണം. അന്വേഷണത്തിന്റെ ഫലത്തിനായി കാത്തിരിക്കാമെന്നും അതിനുമുൻപേ വിധിയെഴുതേണ്ടെന്നും ഗവർണർ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top