10 August Monday

ഡോക്‌സി ഡേ: കോഴിക്കോട് 'അപ്പോത്തിക്കിരി'യുടെ ക്യാമ്പയിന്‍ വിജയകരമായി അവസാനിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

കോഴിക്കോട്  > സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തുന്ന ഡോക്‌സി ഡേ ക്യാമ്പയിന്‍ ന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എസ്എഫ്‌ഐ യൂണിറ്റിന്റെ കീഴിലുള്ള അപ്പോത്തിക്കരിയും നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കോഴിക്കോടും സംയുക്തമായി സംഘടിപ്പിച്ച 'ഡോക്‌സി ഡേ' ബോധവത്കരണ ക്യാമ്പയിന്‍ വിജയകരമായി പര്യവസാനിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 200ഓളം വിദ്യാര്‍ത്ഥികളാണ് ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്തത്. എസ്എം സ്ട്രീറ്റ്, മാനാഞ്ചിറ, തുടങ്ങിയ സ്ഥലങ്ങളില്‍ വിദ്യാര്‍ഥികള്‍ നേരിട്ട് പൊതുജനങ്ങളുമായി സംവദിക്കുകയും അവര്‍ക്കാവശ്യമായ ഡോക്‌സി മരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്‌തു.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അപോത്തിക്കരിയുടെ നേതൃത്വത്തില്‍ ഡോക്‌സി വണ്ടിയും റെയില്‍വേ സ്റ്റേഷന്‍ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ഡോക്‌സി കോര്‍ണര്‍ സ്റ്റാളുകളും ക്യാമ്പുകളില്‍ ബോധവത്കരണ ക്ലാസ്സുകളും നടന്നിരുന്നു. കോഴിക്കോട് ജില്ലയിലെ ഭൂരിഭാഗം സ്ഥലങ്ങളിലും പ്രളയം ബാധിച്ച എല്ല സ്ഥലങ്ങളും നമുക്കെത്താനായിട്ടുണ്ട്. പതിനായിരത്തിലേറെ  പേര്‍ക്ക് അപോത്തിക്കരികളുടെ ഈ സന്ദേശം എത്തിക്കാനായി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top