02 July Thursday

നിസ്‌കരിച്ചുകൊണ്ടിരിക്കെ ഉറുമ്പുകടിയേറ്റ് കരുനാഗപ്പള്ളി സ്വദേശി റിയാദിൽ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 20, 2020

കരുനാഗപ്പള്ളി > കരുനാഗപ്പള്ളി സ്വദേശി റിയാദിൽ ഉറുമ്പുകടിയേറ്റ് മരിച്ചു. പുതിയകാവ് ഷൈഖ് മസ്ജിദിന്റെ വടക്കതിൽ കൊച്ചുവീട്ടിൽ മുഹമ്മദ് കുഞ്ഞിന്റെയും- ഫാത്തിമാബീവിയുടെയും മകൻ എം നിസാമുദീൻ (46) ആണ് മരിച്ചത്. നിസ്‌കരിച്ചുകൊണ്ടിരിക്കെ ഒരിനം കറുത്ത ഉറുമ്പ്‌ കടിക്കുകയായിരുന്നു.

കുഴഞ്ഞുവീണ നിസാമുദീനെ എക്സിറ്റ് 28ലെ സുലൈമാൻ അൽ ഹബീബ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 20 വർഷമായി കുടുംബസമേതം റിയാദിലെ ബംഗ്ലഫിലാണ് താമസം. ഇവിടെ മിഠായിക്കട നടത്തുകയാണ്‌. ഭാര്യ: റസീന. മക്കൾ: മുഹമ്മദ് അമീൻ, ആദിൽ അദ്നാൻ (ഇരുവരും ഇന്ത്യൻ എംബസി സ്കൂൾ വിദ്യാർഥികൾ). കബറടക്കം പിന്നീട്.


പ്രധാന വാർത്തകൾ
 Top