13 November Wednesday

"വിധി ബലാത്സംഗം പോലെ, തടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ആസ്വദിക്കുക'; കൊച്ചി വെള്ളത്തിൽ മുങ്ങുമ്പോൾ റേപ്‌ ജോക്കുമായി ഹൈബി ഈഡന്റെ ഭാര്യ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

കൊച്ചി > എറണാകുളം എംപി ഹൈബി ഈഡന്റെ ഭാര്യ അന്ന ലിന്‍ഡയുടെ റേപ്പ് ജോക്ക് പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. റേപ്പിനെ നോര്‍മലെസ് ചെയ്യുന്നതാണ് അന്നയുടെ പോസ്‌റ്റെന്നും പ്രിവിലേജിന്റെ പുറത്താണ് ഇത്തരം പോസ്റ്റെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചൂണ്ടികാട്ടുന്നു.

വിധി ബലാത്സംഗം പോലെയാണെന്നും തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കാന്‍ ശ്രമിക്കണമെന്നുമായിരുന്നു അന്നയുടെ പോസ്റ്റ്.

കഴിഞ്ഞ ദിവസം എറണാകുളത്ത് പ്രളയത്തിന് സമാനമായ വെള്ളക്കെട്ട് ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പോസ്റ്റിലായിരുന്നു വിവാദ പരാമര്‍ശം. ഹൈബി ഈഡന്റെ വീട്ടിലും വെള്ളം കയറിയിരുന്നു. വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനവും വെള്ളത്തില്‍ മുങ്ങിയിരുന്നു.

വീട്ടിന് ചുറ്റും വെള്ളം നിറഞ്ഞപ്പോള്‍ റെസ്‌ക്യൂ ബോട്ടില്‍ കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന വീഡിയോയും ഒപ്പം സ്ഥലത്തില്ലാത്ത ഹൈബി ഈഡന്‍ എം.പി ഐസ്‌ക്രീം കഴിക്കുന്ന വീഡിയോയും ഉള്‍പ്പെടുത്തിയുള്ളതായിരുന്നു പോസ്റ്റ്.

പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ അന്ന ലിന്‍ഡ ഈഡന്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു.


പ്രധാന വാർത്തകൾ
 Top