14 April Wednesday

കോൺഗ്രസ്‌ സൈബർ ടീം പറയുന്നു ; അനിൽ ആന്റണി വിഡ്ഢികളുടെ 
ലോകത്തെ കൺവീനര്‍‌

വെബ് ഡെസ്‌ക്‌Updated: Thursday Apr 8, 2021


കോഴിക്കോട്
കോൺഗ്രസ് സൈബർ ടീം കോൺഗ്രസിന്റെ ഔദ്യോഗിക പേജ് അല്ലെന്ന്‌ കെപിസിസി ഡിജിറ്റൽ മീഡിയാ കൺവീനർ അനിൽ കെ ആന്റണി.
നേതൃത്വത്തെ അപകീർത്തിപ്പെടുത്തുന്നതാണ്‌  ഇത്തരം അനൗദ്യോഗിക പേജുകൾ. താൻ  സജ്ജമാക്കിയ കോൺഗ്രസ് വാർ റൂമും അനുബന്ധ ഔദ്യോഗിക ഹാൻഡിലുകളും മികച്ച പ്രകടനം കാഴ്ചവെച്ചെന്നും എ കെ ആന്റണിയുടെ മകനായ  അനിൽ അവകാശപ്പെട്ടു.  

ഒരു മാസംകൊണ്ട് ഒരു കോടി ആളുകളിലേക്ക്‌ കോൺഗ്രസ് വാർത്തകളെത്തിച്ച് തന്തക്ക്‌ പിറന്ന നിലപാടാണ്‌ സ്വീകരിച്ചതെന്ന്‌ അനിലിന്‌ ചുട്ട മറുപടി നല്‍കി കോൺഗ്രസ് സൈബർ ടീം. അനിലിന്റെ  ഔദാര്യം പറ്റിയല്ല കോൺഗ്രസ്‌ സൈബർ ടീം ഫേസ്ബുക് പേജ് പ്രവർത്തിക്കുന്നത്. ‘താങ്കൾ കോൺഗ്രസിന്റെ കൊടി പിടിച്ച് തുടങ്ങും മുമ്പേ പാർടിക്ക് വേണ്ടി സൈബർ പോരാട്ടം തുടങ്ങിയ പേജ് ആണ് കോൺഗ്രസ്‌ സൈബർ ടീം. തെരഞ്ഞെടുപ്പ് നേരിടുമ്പോൾ 20 ദിവസം മുമ്പ്‌ വാർറൂം തുറന്ന താങ്കൾ വിഡ്ഢികളുടെ ലോകത്തെ കൺവീനർ ആണെന്ന് ഞങ്ങൾ തീർത്തു പറയും.  പാർടിവിരുദ്ധ പേജ് ആണെന്ന് പറഞ്ഞതിന് മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല, എ കെ ആന്റണി എന്ന ഞങ്ങളുടെ നേതാവിനെ   ബഹുമാനിക്കുന്നതുകൊണ്ടാണ്‌’–- കോൺഗ്രസ്‌ സൈബർ ടീം ഫേസ്‌ബുക്കിൽ കുറിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top