18 September Wednesday

പുന്നപ്ര-വയലാർ സമരത്തിലെ പ്രായം കുറഞ്ഞ പ്രതി, വിപ്ലവ ഗായിക അനസൂയ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019

ആലപ്പുഴ> പുന്നപ്ര വയലാർ സമരത്തിലെ  ഏറ്റവും പ്രായം കുറഞ്ഞ പ്രതിയും വിപ്ലവ ഗായികയുമായ  അനസൂയ (84)അന്തരിച്ചു. വാർധ്യകസഹജമായ അസുഖങ്ങളാൽ ഇന്ന്‌ രാവിലെയാണ്‌ അന്ത്യം. കേസിൽപെടുത്തുമ്പോൾ 12 വയസായിരുന്നു അനസൂയയുടെ പ്രായം. തുടർന്ന് കോട്ടയത്ത് ഒളിവ് ജീവിതം. പതിനൊന്നു മാസം ഒളിവിൽ കഴിഞ്ഞു.

അഞ്ചു വയസു തികയും മുൻപ് കമ്യൂണിസ്റ്റ് പാർട്ടിയുടെ വേദികളിലെത്തിയ ആളാണ് അനസൂയ.യോഗം തുടങ്ങും മുൻപ് അനസൂയയുടെ ഗാനാലാപനം ഉണ്ടാകും. പാട്ടു കേട്ടാണ് യോഗത്തിൽ ആളു കൂടുക. ക്രമേണ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയായി. ആദ്യകാല നേതാക്കൾക്കൊപ്പം പാർട്ടി പ്രവർത്തനത്തിൽ സജീവം.പാട്ടിലൂടെയാണ്‌ പാർടിയിലെത്തിയത്‌.സഖാവ്  പി കൃഷ്‌ണപിള്ള മരിച്ചശേഷമുള്ള  അനുശോചന യോഗത്തിൽ അന്ത്യാഭിവാദ്യ ഗാനം നിറകണ്ണുകളോടെ പാടിയത് അനസൂയയായിരുന്നു.

വരും തലമുറയുടെ സ്വാതന്ത്ര്യത്തിനായി നാസ്വാർത്ഥരായ കമ്മ്യൂണിസ്റ്റ് നേതാക്കൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതും പുന്നപ്ര-വയലാർ സമരത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതുമെല്ലാം വിവരിക്കുമ്പോൾ അനസൂയയെന്ന വിപ്ലവകാരി എൺപതുകളിലും  പ്രായം മറക്കാറുണ്ട്‌.

തിരുവിതാംകൂർ കയർ വർക്കേഴ്സ് യൂണിയൻ രൂപം നൽകിയ 'കലാകേന്ദ്ര'ത്തിൽ സജീവമായി.രാമൻകുട്ടി ആശാൻ, സുദൻ ആശാൻ, ശാരംഗ'പാണി, പി.കെ മേദിനി, ബേബി, ചെല്ലമ്മ, വിജയൻ എന്നിവരോടൊപ്പം പടപ്പാട്ടുകൾ പാടി.

 സമരത്തിൽ പങ്കെടുക്കാൻ പോയ വളണ്ടിയേഴ്സിന് അലക് ചെത്തിമിനുക്കികുന്തമുണ്ടാക്കിയത്, അനസൂയയുടെ കാഞ്ഞിരം ചിറയിലെ ആഞ്ഞിലിപ്പറമ്പ് വീട്ടിലായിരുന്നു.  സമരത്തെ തുടർന്ന് അനസൂയയും കേസിൽ പ്രതിയായി. പുതിയ തലമുറയ്ക്ക് ഇന്നുള്ള സ്വാതന്ത്ര്യം നേടിക്കൊടുത്തത് പുന്നപ്ര-വയലാർ സമരം തന്നെയാണന്ന്  അനസൂയ പറയുമായിരുന്നു.

കുറ്റം: രാജ ഭരണത്തി നെതിരായ കലാപം.പ്രതി: ആലപ്പുഴ പാലച്ചുവട് ആഞ്ഞിലിപ്പുറത്ത് വേലായുധന്‍ മകള്‍ അനസൂയ. പ്രായം: 12 വയസ്സ്.
Read more: https://www.deshabhimani.com/special/latest-news/457070

 പുന്നപ്രവയലാർ സമരഭടനായിരുന്ന പരേതനായ കൃഷ്‌ണനാണ്‌ ഭർത്താവ്‌. എട്ടുമക്കളുണ്ട്‌. മകൾ കവിതയെക്കാപ്പം തുമ്പോളിയിലെ കൊടി വീട്ടിൽ പുരയിടത്തിലെ വീട്ടിലാണ് താമസിച്ചിരുന്നത്‌.

2015 ല്‍ അനസൂയയെപ്പറ്റി ദേശാഭിമാനി വാരാന്തപ്പതിപ്പില്‍ ബി അബുരാജ് എഴുതിയ ലേഖനം താഴെ വായിക്കാം:

കുറ്റം: രാജ ഭരണത്തി നെതിരായ കലാപം.പ്രതി: ആലപ്പുഴ പാലച്ചുവട് ആഞ്ഞിലിപ്പുറത്ത് വേലായുധന്‍ മകള്‍ അനസൂയ. പ്രായം: 12 വയസ്സ്.

കുറ്റം: രാജ ഭരണത്തി നെതിരായ കലാപം.പ്രതി: ആലപ്പുഴ പാലച്ചുവട് ആഞ്ഞിലിപ്പുറത്ത് വേലായുധന്‍ മകള്‍ അനസൂയ. പ്രായം: 12 വയസ്സ്.
Read more: https://www.deshabhimani.com/special/latest-news/457070


 


പ്രധാന വാർത്തകൾ
 Top