21 February Thursday

അമൃതാനന്ദമയിയും ശബരിമലയില്‍ സ്ത്രീ പ്രവേശം ആവശ്യപ്പെട്ടിരുന്നു: തെളിവായി വാര്‍ത്തകള്‍

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019

കൊച്ചി> ശബരിമല കർമസമിതി ഞായറാഴ്ച തിരുവനന്തപുരത്ത് സംഘടിപ്പിച്ച  സംഗമത്തിൽ പ്രസംഗിച്ചെങ്കിലും ശബരിമലയിലെ സ്ത്രീ പ്രവേശത്തെ എക്കാലത്തുംഅനുകൂലിയ്ക്കുന്ന നിലപാടായിരുന്നു മാതാ അമൃതാനന്ദമയിക്ക‌്.

ശബരിമലയിൽ  എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിയ്ക്കണമെന്ന‌് 11 വർഷം മുമ്പ്  വാർത്തസമ്മേളനത്തിൽ അമൃതാനന്ദമയി ആവശ്യപ്പെട്ടിരുന്നു. അന്ന്  മാധ്യമങ്ങളിൽ വലിയ വാർത്തയുമായി. 2007 ആഗസ്ത് 25ന്റെ മലയാള മനോരമ തിരുവനന്തപുരം എഡിഷൻ അവസാന പേജിൽ കളർ തലക്കെട്ടോടെ വന്ന വാർത്ത ഇങ്ങനെ:

2007 ആഗസ്ത് 25ന്റെ മലയാള മനോരമ

2007 ആഗസ്ത് 25ന്റെ മലയാള മനോരമ


ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിയ്ക്കാം: അമ്മ

"ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതുകൊണ്ട് എന്താണു കുഴപ്പമെന്നു മാതാഅമൃതാനന്ദമയി. പുരുഷനെ പ്രസവിച്ചത്  സ്ത്രീയല്ലേ? എങ്കിൽ പുരുഷനു കയറാം,പ്രസവിച്ച സ്ത്രീക്കു കയറാനാവില്ല എന്നു പറയുന്നത് അധർമ്മമല്ലേ? സ്ത്രീ,പുരുഷ വ്യത്യാസമുള്ളതല്ല ഈശ്വര സങ്കല്പം-. അമൃതാനന്ദമയി പറഞ്ഞു. ക്ഷേത്രങ്ങളിൽ വിശ്വാസികളെയെല്ലാം കയറ്റണമെന്നാണ് തന്റെ അഭിപ്രായം എന്നും അവർ തുടർന്ന‌് പറയുന്നു.

മാതൃഭൂമിയിലും വാർത്ത‍ വന്നു. അതിൽ പറഞ്ഞതിങ്ങനെ:
 
ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകുന്നത് സംബന്ധിച്ച ചോദ്യത്തിന് "പുരുഷനു കയറാമെങ്കിൽ എന്തുകൊണ്ട് സ്ത്രീയ്ക്ക് കയറിക്കൂട എന്ന് അമ്മ ചോദിച്ചു."എന്റെ ഈശ്വരസങ്കൽപ്പത്തിൽ സ്ത്രീ-പുരുഷ ഭേദമില്ല-–- അവർ പറഞ്ഞു.
 
2007 ആഗസ്ത് 25 ന്റെ മാതൃഭൂമി

2007 ആഗസ്ത് 25 ന്റെ മാതൃഭൂമി

 എന്നാൽ ഞായറാഴ്ച കർമസമിതിയുടെ പരിപാടിയിൽ അമൃതാനന്ദമായി  പ്രസംഗിച്ചത് ഇങ്ങനെ:"അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്. അവിടത്തെ ആചാരങ്ങൾ പാലിക്കപ്പെടേണ്ടതാണ്. ബ്രഹ്മചാരിയായതിനാൽ ശബരിമലയിൽ യുവതികൾ പ്രവേശിക്കാൻ പാടില്ല''

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എക്കാലവും അനുകൂലിച്ചിരുന്ന ബിജെപിയും ആർഎസ്എസും സുപ്രീംകോടതി വിധി മറയാക്കി സംസ്ഥാന സർക്കാരിനെതിരെ
കലാപത്തിന‌്  മാത്രമാണ് ഇപ്പോൾ നിലപാട് മാറ്റിയതെന്ന് വ്യക്തമാണ‌്.ബിജെപിയുടെ ഏക എംഎൽഎ ഒ രാജഗോപാൽ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് എഴുതിയ
ലേഖനവും പുറത്തുവന്നിരുന്നു.
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top