20 September Friday

അമ്പൂരി കൊലപാതകം: മുഖ്യപ്രതി അഖില്‍ പൊലീസ് പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2019

തിരുവനന്തപുരം> അമ്പൂരി രാഖി വധക്കേസിലെ മുഖ്യപ്രതി അഖില്‍ പൊലീസ് പിടിയില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രണ്ടാം പ്രതിയും മുഖ്യപ്രതിയുടെ സഹോദരനുമായ രാഹുലിനെ ശനിയാഴ്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അഖിലിനെ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നതായും പൂവാര്‍ സിഐ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അഖിലിനെ പൊലീസ് വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. തമിഴ്നാട്ടിലെ തൃപ്പരപ്പില്‍  നിന്ന് രാഖിയെ കൊലപ്പെടുത്തിയ കാര്‍
പൊലീസ് കണ്ടെത്തിയിരുന്നു
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top