18 October Friday

അമ്പൂരി രാഖി കൊലക്കേസ്: രണ്ടാം പ്രതി രാഹുല്‍ കുറ്റം സമ്മതിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2019

തിരുവനന്തപുരം > അമ്പൂരി രാഖി കൊലക്കേസില്‍ രണ്ടാം പ്രതി രാഹുല്‍ അറസ്റ്റില്‍. ശനിയാഴ്ച രാവിലെയാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നും  പ്രതി കുറ്റം സമ്മതിച്ചെന്നും  പൊലീസ് പറഞ്ഞു. നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പൂവാര്‍ സിഐ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.

അഖില്‍ ഉടന്‍ പിടിയിലാകുമെന്നും സിഐ പറഞ്ഞു. രാഖിയെ കൊലപ്പെടുത്തിയ കാര്‍ പൊലീസ് കണ്ടെത്തി. തമിഴ്‌നാട്ടിലെ തൃപ്പരപ്പില്‍  നിന്നാണ് കാര്‍ കണ്ടെത്തിയത്. തൃപ്പരപ്പില്‍ രാഹുലിനെ എത്തിച്ച് പൊലീസ് തെളിവെടുക്കുകയാണ്
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top