17 February Sunday

അലോക് വര്‍മ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും പുറത്ത്

വെബ് ഡെസ്‌ക്‌Updated: Thursday Jan 10, 2019

ന്യൂഡല്‍ഹി> അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റി. സെലക്ഷന്‍ കമ്മറ്റി യോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോഡി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ പ്രതിനിധി ജസ്റ്റിസ് എ കെ സിക്രി, ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഗാര്‍ഗെ എന്നിവരുള്‍പ്പെട്ട കമ്മറ്റിയാണ് തീരുമാനമെടുത്തത്.

രണ്ടര മണിക്കൂറാണ് യോഗം ചേര്‍ന്നത്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ റിപ്പോര്‍ട്ട് സമിതിക്ക് മുന്നില്‍ വച്ചിരുന്നു. ഇതിനുമേല്‍ നടത്തിയ ചര്‍ച്ചയിലാണ്‌ തീരുമാനത്തിലെത്തിയത്.  പ്രധാനമന്ത്രിയും എ കെ സിക്രിയും  തീരുമാനത്തോട് യോജിച്ചപ്പോള്‍ വിഷയത്തില്‍ മല്ലികാര്‍ജുന ഗാര്‍ഗെ വിയോജിപ്പ് പ്രകടിപ്പിച്ചെന്നാണ് വിവരം
 


പ്രധാന വാർത്തകൾ
 Top