27 November Saturday

സ്വപ്‌നഭവനത്തിന് കല്ലിട്ടു; തണലായി ആലപ്പുഴ പ്രസ്‌ ക്ലബ്ബ്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

ആലപ്പുഴ > സുവർണ ജൂബിലിയുടെ പടിവാതിലിൽ എത്തി നിൽകുന്ന ആലപ്പുഴ പ്രസ്ക്ല‌ബ് പത്രപ്രവർത്തക യൂണിയൻ്റെ ചരിത്രത്തിലാദ്യമായി ഭവന പദ്ധതിക്ക് തുടക്കംകുറിച്ചു. ദൃശ്യമാധ്യമ പ്രവർത്തകൻ സാലി മുഹമ്മദിനാണ് സ്വന്തമായി ഭൂമിയും വീടുമെന്ന് സ്വപ്‌നം യാഥാർഥ്യമാക്കിയത്.

 

ആലപ്പുഴ പ്രസ്ക്ലബ് മണ്ണഞ്ചേരി പഞ്ചായത്ത് പതിനാറാം വാർഡിൽ തമ്പകച്ചുവടിനു സമീപം വാങ്ങിനൽകിയ മുന്നേകാൽ സെൻ്റ് ഭൂമിയിൽ 500 സ്ക്വയർ ഫീറ്റിൽ വീട് നിർമാണം ആരംഭിച്ചു. ആലപ്പുഴ റോട്ടറി ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 3211 ഗ്ലോബൽ ഗ്രാൻ്റ് സഹായത്തോടെ നിർമിക്കുന്ന വീടിന് എ എം ആരിഫ് എം.പി കല്ലിട്ടു. പ്രസ്ക്ലബ് പ്രസിഡൻ്റ് കെ യു ഗോപകുമാർ അധ്യക്ഷനായി.

മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ടി വി അജിത്കുമാർ, റോട്ടറി ഇൻ്റർ നാഷണൽ ഡിസ്ട്രിക്ട് ഗവർണർ കെ ശ്രീനിവാസൻ, പഞ്ചായത്തംഗങ്ങളായ ബിന്ദു സതീശൻ, ദീപ്തി അജയകുമാർ, റോട്ടറി ഭാരവാഹികളായ കെ എസ് ശശികുമാർ, ജെയിംസ് പാലയ്ക്കൽ, സീനിയർ ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സെക്രട്ടറി എ ഷൗക്കത്ത് എന്നിവർ സംസാരിച്ചു. റോട്ടറി ഗ്ലോബൽ ഗ്രാൻ്റ് പ്രോജക്ട് മേധാവി ആർ ശ്രീകുമാർ സ്വാഗതവും പ്രസ്ക്ലബ് സെക്രട്ടറി ആർ രാജേഷ് നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top