19 October Saturday

ആലപ്പുഴ നഗരസഭയിൽ ഭരണപ്രതിസന്ധി; 11 കോൺഗ്രസ്‌ കൗൺസിലർമാർ പാർടിക്ക്‌ രാജിക്കത്ത്‌ നൽകി

സ്വന്തം ലേഖകൻUpdated: Wednesday Sep 18, 2019

ആലപ്പുഴ >  നഗരസഭാഭരണം അവസാനിക്കാൻ  ഒരു വർഷംമാത്രം അവശേഷിക്കെ ആലപ്പുഴ നഗരസഭാദ്ധ്യക്ഷൻ രാജിവച്ചു. കോൺഗ്രസിലെ അധികാരം പങ്കുവയ്ക്കലിന്റെ ഭാഗമായാണ്  നഗരസഭാദ്ധ്യക്ഷൻ തോമസ് ജോസഫ് ബുധനാഴ്ച രാജിവച്ചത്.

 തുടർന്ന്‌ തോമസ്‌ ജോസഫിനോട്‌ രാജി ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ച്‌ 11 കോൺഗ്രസ്‌ കൗൺസിലർമാർ ഡിസിസി പ്രസിഡന്റിന്‌ രാജി നൽകിയതോടെ നഗരസഭാഭരണം പ്രതിസന്ധിയിലായി. കേവല ഭൂരിപക്ഷമില്ലാത്ത കോൺഗ്രസ്‌ ബിജെപിയുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയിലായിരുന്നു ഭരണം നടത്തിയിരുന്നത്‌.

 ആറുമാസമെങ്കിലും നഗരസഭാദ്ധ്യക്ഷ സ്ഥാനം തങ്ങൾക്ക് വേണമെന്ന അവകാശവാദവുമായി മുസ്ലീം ലീഗും രംഗത്തെത്തിതയോടെ പ്രതിസന്ധി രൂക്ഷമാവുകയാണ്‌. കോൺഗ്രസിലെ തന്നെ ഇല്ലിക്കൽ കുഞ്ഞുമോൻ നഗരസഭാദ്ധ്യക്ഷ സ്ഥാനത്തിന് അവകാശവാദവുന്നയിച്ചതിനെ തുടർന്നാണ് തോമസ് ജോസഫ് രാജിവയ്ക്കാക്കാൻ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത്.

 തെരഞ്ഞെടുപ്പ് കാലത്തുണ്ടാക്കിയ കരാർ പ്രകാരം രണ്ടര വർഷം തോമസ് ജോസഫും രണ്ടര വർഷം ഇല്ലിക്കൽ കുഞ്ഞുമോനും നഗരസഭാദ്ധക്ഷ സ്ഥാനം പങ്കവയ്ക്കക്കണം.  ഇങ്ങിനെ ഒരു കരാർ ഉണ്ടെന്നും ഇല്ലന്നുമുള്ള തർക്കമായിരുന്നു ഒരു വർഷക്കാലം. ഒടുവിൽ കുഞ്ഞുമോൻ രാജി ഭീഷണി മുഴക്കിയതിനെ തുടർന്ന് ഡിസിസി തോമസ് ജോസഫിന്റെ രാജി ആവശ്യപ്പെടുകയായിരുന്നു.
 
 തോമസ് ജോസഫ് നഗരസഭാദ്ധ്യക്ഷ സ്ഥാനം രാജിവച്ചാൽ തങ്ങൾ കൗൺസിലർ സ്ഥാനം രാജിവയ്ക്കുമെന്നു പ്രഖ്യാപിച്ച് രംഗത്തെത്തിയ 11 കൗൺസിലർമാർ കോൺഗ്രസിന്റെ പ്രാഥമികാംഗത്വംവും കൗൺസിലർ സ്ഥാനവും രാജിവയ്ക്കുന്നതായി കാണിച്ച് ഡിസിസി പ്രസിഡന്റ് എം ലിജുവിന്  കത്തു നൽകി.    
   
 


പ്രധാന വാർത്തകൾ
 Top