20 February Wednesday

അക്ഷരമുറ്റം മെഗാ ഫൈനൽ നാളെ കോട്ടയത്ത‌്

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019


കോട്ടയം
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ‌് മത്സരത്തിന്റെ മെഗാ ഫൈനൽ ശനിയാഴ‌്ച കോട്ടയത്തെ ബേക്കർ മെമ്മോറിയൽ സ‌്കൂൾ ക്യാമ്പസിൽ നടക്കും.  ജില്ലാതലത്തിൽ വിജയിച്ച 224 പേർ പങ്കെടുക്കും.  രാവിലെ ഒമ്പതിന‌് രജിസ‌്ട്രേഷൻ ആരംഭിക്കും.  അക്ഷരമുറ്റം സാക്ഷ്യപത്രവും തിരിച്ചറിയൽ രേഖയും കൊണ്ടുവരണം.  സ‌്പീക്കർ പി ശ്രീരാമകൃഷ‌്ണൻ ഉദ‌്ഘാടനം ചെയ്യും.

ഒഡീസിയയാണ‌് മത്സരത്തിന്റെ മുഖ്യ സ‌്പോൺസർ. ഐസിഎൽ ഫിൻകോർപ്പ‌്, സ്വാദ‌്, ഓക‌്സിജൻ ഡിജിറ്റൽ ഷോപ്പ‌്, ബിലീവേഴ‌്സ‌് ചർച്ച‌് മെഡിക്കൽ കോളേജ‌് ഹോസ‌്പിറ്റൽ, റിജു ആൻഡ‌് പിഎസ‌്കെ ക്ലാസസ‌്, ക്രോഡാ ഇറ്റാലിയ, പോപ്പീസ‌് എന്നിവർ സഹ സ‌്പോൺസർമാരാണ‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top