തിരുവനന്തപുരം > എകെജി സെന്ററിന് നേരെ സ്ഫോടക വസ്തുവെറിഞ്ഞ കേസിലെ നാലാംപ്രതിയായ യൂത്ത്കോൺഗ്രസ് നേതാവ് നവ്യ ഒരാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽഹാജരാകണം. വ്യാഴം മു തൽ30 വരെ അന്വേഷണ നവ്യ ചോദ്യം ചെയ്യലിനെത്തണമെന്ന് ഇവർക്ക് മുൻകൂർജാമ്യം അനുവദിച്ച് തിരുവനന്തപുരം ഏഴാം അഡീഷണൽസെഷൻസ് കോടതി ഉത്തരവിട്ടു.
പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് അന്വേഷണ സംഘത്തിന് തടസമില്ല. അറസ്റ്റ് ചെയ്താൽ ഒരു ലക്ഷം രൂപയുടെ ആൾജാമ്യത്തിൽ വിട്ടയക്കണമെന്നും ഉത്തരവിൽ പറയുന്നു. എകെജി സെന്റർ ആക്രമിക്കാനെത്തിയ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിതിന് സ്കൂട്ടർ എത്തിച്ച് നൽകിയത് നവ്യയാണ്. അക്രമത്തിന് ശേഷം വാഹനം തിരികെ കൊണ്ടുപോയതും ഇവരാണ്. കേസിലെ രണ്ടാം പ്രതി യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ ഷാജഹാൻ, മൂന്നാം പ്രതി സുബീഷ് എന്നിവർ ഇപ്പോഴും ഒളിവിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..