19 January Tuesday

നടിയെ ആക്രമിച്ച കേസ്‌ : വിചാരണ ഡിസംബർ രണ്ടിലേക്ക്‌ മാറ്റി

വെബ് ഡെസ്‌ക്‌Updated: Friday Nov 27, 2020


കൊച്ചി
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികൾ ഡിസംബർ രണ്ടിലേക്കു മാറ്റി. പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നത്‌ സംബന്ധിച്ച്‌ ഡയറക്ടർ ജനറൽ ഓഫ്‌ പ്രോസിക്യൂഷൻ തീരുമാനം അറിയിക്കണമെന്നും പ്രത്യേക വിചാരണക്കോടതി നിർദേശിച്ചു.

കേസ്‌ അന്വേഷിച്ച സിഐ ബൈജു പൗലോസ്‌ വ്യാഴാഴ്‌ച കോടതിയിൽ ഹാജരായി. മുൻ പ്രോസിക്യൂട്ടർ എ സുരേശൻ രാജിവച്ചതിനെ തുടർന്ന്‌ കേസിന്റെ വിചാരണ വ്യാഴാഴ്‌ചത്തേക്കു മാറ്റിയിരുന്നു. വിചാരണക്കോടതിയിൽനിന്ന്‌ ഇരയ്‌ക്ക്‌ നീതി ലഭിക്കുമെന്നു പ്രതീക്ഷയില്ലെന്നും കോടതി മാറ്റണമെന്നും ആവശ്യപ്പെട്ട്‌ പ്രോസിക്യൂഷനും സർക്കാരും ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ, കോടതി മാറ്റാൻ ഹൈക്കോടതി അനുവദിച്ചില്ല. ഇതിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കും‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top