09 December Monday

തമിഴ്‌നാട്ടിൽ കേസന്വേഷണത്തിന്‌ പോയ പൊലീസ്‌ വാഹനം അപകടത്തിൽപ്പെട്ട്‌ ഒരാൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Apr 25, 2019

കൊച്ചി> കൊച്ചിയിൽ നിന്നും കേസന്വേഷണത്തിനായി തമിഴ്നാട്ടിലേയ്ക്ക് പോയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. തിരുവനന്തപുരം സൂര്യനഗറിൽ സൂര്യ അവന്യൂ ‘ഉഷസിൽ’ ഹരിനാരായണൻ(51) ആണ‌് മരിച്ചത‌്. ഇൻഫോപാർക്ക‌് സ‌്റ്റേഷനിലെ നാലു പൊലീസ് ഉദ്യോഗസ്ഥർക്ക‌് അപകടത്തിൽ പരിക്കേറ്റു. എഎസ്‌ഐ വിനായകൻ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ രാജേഷ്, അനിൽകുമാർ,ഡിനിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൃപ്പൂണിത്തുറ സ്വദേശിനിയായ പെൺകുട്ടിയ കാണാതായ സംഭവം അന്വേഷിക്കുന്നതിനു പോയ സംഘത്തിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാടകയ‌്ക്കെടുത്ത സ്വകാര്യ വാഹനമായിരുന്നു ഇത‌്. നിയന്ത്രണം വിട്ട‌് കലുങ്കിൽ ഇടിച്ചായിരുന്നു അപകടമെന്ന‌് ഇൻഫോപാർക്ക‌് പൊലീസ‌് പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹരിനാരായണനെ രക്ഷിക്കാനായില്ല. ഹരിനാരായണന്റെ ബന്ധുവാണ‌്‌ കാണാതായ പെൺകുട്ടി. കുട്ടിയെ തിരിച്ചറിയുന്നതിനാണ‌്‌ പൊലീസ‌് ഇദ്ദേഹത്തെ ഒപ്പം കൂട്ടിയത‌്.

കോയമ്പത്തൂർ-അവിനാശി റൂട്ടിലായിരുന്നു അപകടം. കൊച്ചിയിൽ നിന്ന‌് ഉന്നത പൊലീസ‌് ഉദ്യോഗസ്ഥർ അപകടസ്ഥലത്തേക്ക‌് തിരിച്ചിട്ടുണ്ട‌്. തിരുവനന്തപുരം സതേൺ റെയിൽവേ കോച്ചിങ് ഡിപ്പോ സീനിയർ സെക‌്ഷൻ എൻജിനീയറാണ‌്‌ ഹരിനാരായണൻ. . സംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് ആലപ്പുഴ തോണ്ടൻകുളങ്ങരയിലെ കുടുംബവീടായ വൃന്ദാവനിൽ . ഭാര്യ: ഉഷശ്രീ മേനോൻ. മക്കൾ: പൂർണിമ,  രാജ്കൃഷ്ണൻ

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top