17 June Monday

പാലായിൽ വാഹനാപകടത്തിൽ പിഞ്ചുകുഞ്ഞും അച്ഛനും മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 11, 2019

പാലാ > കടനാട്ടിൽ ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷയിടിച്ച് പിഞ്ച്കുഞ്ഞും അഛനും മരിച്ചു. മറ്റത്തിപ്പാറ പുതിയാമഠം ജൻസ് (32) ഒരു വയസുകാരൻ മകൻ അഗസ്റ്റോ എന്നിവരാണ് മരിച്ചത്.  ശനിയാഴ്ച വൈകിട്ട് അഞ്ചോടെ കടനാട് പഞ്ചായത്ത് ഓഫീസ് പിക്കലാണ് അപകടം. ജൻസ് പുതുതായി വാങ്ങിയ ഓട്ടോയിൽ പനി ബാധിച്ച ഇളയ കുട്ടിയെ ആശുപത്രിയിൽ കാണിക്കാനായി ഭാര്യയും കുട്ടികളുമായി വരുന്നതിനിടെയാണ് സംഭവം.

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ജൻസിന്റെ ഭാര്യ ജോസ്‌മി (30), മകൾ ആഗ്നസ് (3) എന്നിവർക്കും പരിക്കുണ്ട്. ഇവരെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉരുളികുന്നം തൈപ്പറമ്പിൽ കുടുംബാംഗമാണ് ജോസ്മി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top