27 May Wednesday

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിൽ നിന്ന്‌ രണ്ട്‌ സ്‌കൂൾ കുട്ടികൾ തെറിച്ചുവീണു

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019

കോവളം >  കോവളം ബൈപാസിൽ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിൽ നിന്ന്‌ രണ്ട്‌ സ്‌കൂൾ കുട്ടികൾ പുറത്തേക്ക് തെറിച്ചുവീണു. വ്യാഴാഴ്‌ച രാവിലെ 9നാണ്‌ അപകടം. തിരുവനന്തപുരം മോഡൽ സ്‌കൂളിലെ രണ്ട്‌ വിദ്യാർഥികൾക്ക്‌ പരിക്കേറ്റു. അൻഷാദ്‌, ഷംനാദ്‌ എന്നീ പ്ലസ്‌ ടു വിദ്യാർഥികളെ മെഡിക്കൽ കോളേജിലേക്ക്‌ മാറ്റി.


 


പ്രധാന വാർത്തകൾ
 Top