21 July Sunday

ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ട് പേര്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019

കൊടിയത്തൂര്‍> കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴം പറമ്പില്‍ ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ട് പേര്‍ മരിച്ചു.പഴംപറമ്പ് പുല്‍പറമ്പില്‍ അബ്ദുറഹ്മാന്‍, മലപ്പുറം വാഴക്കാട് ഓമാനൂര്‍ സ്വദേശി വിനു (38)എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30 ഓടെയാണ് അപകടം.


ചെങ്കല്‍ മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇരുവരും കൂട്ടിയിട്ട മണ്‍കൂനയില്‍ നിന്ന് മണ്ണിടിയുകയും മണ്‍കൂനക്കിടയിലെ കുറ്റന്‍ കല്ല് തലയില്‍ പതിക്കുകയുമായിരുന്നു. 20 ഓളം തൊഴിലാളികള്‍ ഈ സമയത്ത് ഇവിടെ ജോലിക്കുണ്ടായിരുന്നു.

ഉടന്‍ തന്നെ ക്വാറിയിലെ ജോലിക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാരും, മുക്കം ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിടെയാണ് ഇരുവരെയും കണ്ടെത്തിയത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top