ഈരാറ്റുപേട്ട> ഈരാറ്റുപേട്ടയിൽ മണ്ണിടിഞ്ഞ് വീണ് അതിഥിതൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി രത്തൻ (38) ആണ് മരിച്ചത്. തൊടുപുഴ റോഡിൽ ഇളപ്പുങ്കൽ ഭാഗത്ത് സ്വകാര്യ സ്ഥാപനത്തിന്റെ പിൻവശത്ത് സംരക്ഷണഭിത്തി
നിർമണ ത്തിനിടെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. അപകടസമയത്ത് ചെറിയ മഴയും ഉണ്ടായിരുന്നു.
ഫാക്ടറി വളപ്പിന് പിൻവശത്ത് 25 അടിയോളം ഉയരമുള്ള മൺഭിത്തിയ്ക്ക് സംരക്ഷ ഭിത്തി നിർമിക്കുന്നതിനിടെയായിരുന്നു അപകടം. പില്ലർ നിർമിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് രത്തന്റെ മുകളിലേയ്ക്ക് വീഴുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സ് സം ഘം സ്ഥലത്തെത്തി കൈകൾ കൊണ്ട് മണ്ണ് മാറ്റിയാണ് രത്തനെ പുറത്തെടുത്തത്. നാലടിയോളം മണ്ണ് രത്തിന്റെ മുകളിൽ വീണിരുന്നു. പാലായിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..