ഹരിപ്പാട് > ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായ കാഞ്ഞൂർ ആരതിയിൽ ശ്രീദേവി രാജൻ (56)
വാഹനാപകടത്തിൽ മരിച്ചു.
ശനി രാവിലെ ഏട്ടരക്ക് കാഞ്ഞൂർ ദേവീ ക്ഷേത്രത്തിൽ നിന്നും ദേശീയപാതയിലൂടെ സമീപത്തെ വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുമ്പോൾ പിന്നിൽ നിന്ന് വന്ന കാർ ഇടിച്ചായിരുന്നു അപകടം. ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം മോർച്ചറിയിലേക് മാറ്റി.
എൻഎസ്എസ് വനിതാ വിഭാഗത്തിന്റെ കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. ഭർത്താവ്: രാജൻ. മക്കൾ: അർജുൻ, ആരതി.
സംസ്കാരം പിന്നീട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..