30 October Friday

VIDEO - എംജി കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന് എബിവിപി സംഘത്തിന്റെ ക്രൂരമര്‍ദ്ദനം

വെബ് ഡെസ്‌ക്‌Updated: Monday Feb 3, 2020

തിരുവനന്തപുരം >  തിരുവനന്തപുരം എംജി കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എബിവിപി ക്രിമിനല്‍സംഘത്തിന്റെ ക്രൂരമര്‍ദ്ദനം. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി കൗശിക്കിനെ എബിവിപിക്കാര്‍ വളഞ്ഞിട്ട് ആക്രമിച്ചു. പരിക്കേറ്റ കൗശിക്കിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.



എസ‌്‌എഫ്‌ഐ കോളേജ് യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി തോരണം കെട്ടുകയായിരുന്ന പ്രവര്‍ത്തകരെയാണ് സംഘം ആക്രമിച്ചത്. ആക്രമണത്തിനിടെ ഒറ്റയ്‌ക്കായ കൗശിക്കിനെ ദണ്ഡയും മാരകായുധങ്ങളുമായെത്തിയ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പത്തോളം പേരടങ്ങുന്ന സംഘമാണ് തന്നെ മര്‍ദ്ദിച്ചതെന്ന് കൗശിക് പൊലീസിന് മൊഴി നല്‍കി. അക്രമത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു. സംഭവത്തെതുടര്‍ന്ന്‌ എംജി കോളേജിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സംഭവത്തില്‍ പ്രതിഷേധിച്ച് എംജി കോളേജിലേക്ക് എസ്എഫ്‌ഐ മാര്‍ച്ചും ധര്‍ണയും നടത്തി. ക്യാമ്പസിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് എബിവിപിയുടെ ശ്രമമെന്ന് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി റിയാസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top