തിരുവനന്തപുരം > ജമ്മു കാശ്മീരില്‍ മൈന്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വീരമൃത്യ വരിച്ച പുനലൂര്‍ അറയ്ക്കല്‍ സ്വദേശി അഭിജിത്തിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കാന്‍ തീരുമാനിച്ചു. അഭിജിത്തിന്റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് വീടും നല്‍കാനും തീരുമാനിച്ചു.
കേരള ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടറായി എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് വൈസ് പ്രസിഡന്റ് (ഓപ്പറേഷന്‍സ്) കെ.സി. ജയകുമാറിനെ അന്യത്രസേവന വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കാന്‍ തീരുമാനിച്ചു.
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ഉന്നതാധികാര സമിതി അംഗീകരിച്ച വിവിധ പദ്ധതി നിര്‍ദേശങ്ങള്‍ ലോക ബാങ്കിന്റെ വികസന നയ വായ്പയില്‍ നിന്ന് തുക കണ്ടെത്തി നടപ്പിലാക്കാന്‍ തീരുമാനിച്ചു.