22 January Saturday

പാലക്കാട്‌ പുഴകൾ നിറഞ്ഞൊഴുകി; ആളിയാർ ഡാം മുന്നറിയിപ്പ്‌ ഇല്ലാതെ തുറന്നെന്ന്‌ ആരോപണം

വെബ് ഡെസ്‌ക്‌Updated: Thursday Nov 18, 2021

പാലക്കാട്‌ > തമിഴ്‌നാട്‌ ആളിയാർ ഡാം തുറന്നതിനെത്തുടർന്ന്‌ പാലക്കാട്‌ പുഴകൾ നിറഞ്ഞൊഴുകുന്നു. മുന്നറിയിപ്പില്ലാതെയാണ്‌ ഡാം തുറന്നതെന്നാരോപിച്ച്‌ നാട്ടുകാർ പ്രതിഷേധിക്കുകയാണ്‌. ചിറ്റൂർ പുഴയിലും യാക്കരയിലും വെള്ളമുയർന്നു. അതേസമയം, ഡാം തുറക്കുന്ന വിവരം കേരള ജലവിഭവ വകുപ്പിനെയും പൊലീസിനെയും അറിയിച്ചെന്ന് തമിഴ്‌നാട് വ്യക്തമാക്കി.

ഇന്നലെ രാത്രി 11 മണിയോട് കൂടിയാണ് ആളിയാര്‍ ഡാം തുറന്നത്. അണക്കെട്ട് തുറക്കുന്നതിന് മുമ്പ് തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയില്ലെന്നാണ് പരാതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top