മലപ്പുറം > ജമാഅത്തെ ഇസ്ലാമിയും ബിജെപിയുമായുള്ള യുഡിഎഫ് കൂട്ടുകെട്ടിനെക്കുറിച്ച് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി ചുമതലയുള്ള എ വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരുപാർടികളുമായുണ്ടാക്കിയ കൂട്ട് തുടരുമോയെന്ന് അഖിലേന്ത്യാ നേതാക്കൾ പറയണം. ഈ നിലപാട് ഉയർത്തിപ്പിടിച്ചാണോ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രചാരണത്തിനിറങ്ങുന്നതെന്നും വ്യക്തമാക്കണം.
മൃദുഹിന്ദുത്വ സമീപനവും വർഗീയ കൂട്ടുകെട്ടുമായി തെരഞ്ഞെടുപ്പിനെ നേരിടാനാണ് യുഡിഎഫ് നീക്കം. വർഗീയ കൂട്ടുകെട്ട് തുടരുമോയെന്നതിനെക്കുറിച്ച് അവരുടെ ജാഥ അവസാനിച്ചിട്ടും ഉമ്മൻചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും ഉത്തരം പറഞ്ഞിട്ടില്ല. ഈ തീവ്ര വർഗീയതയുടെ പ്രചാരകനായാണോ രാഹുൽഗാന്ധി വരുന്നത്. ഇത് ചോദ്യംചെയ്യുന്നവരെ അധിക്ഷേപിക്കുന്ന രീതിയാണ് യുഡിഎഫ് സ്വീകരിക്കുന്നത്.
വ്യക്തതയുള്ള രാഷ്ട്രീയ നിലപാട് അവർക്കില്ല. ബിജെപിയോട് അയവേറിയ സമീപനമാണ് കേരളത്തിലെ കോൺഗ്രസിന്റേത്. ബിജെപി മുഖ്യശത്രുവല്ലെന്ന നിലപാടാണ് യുഡിഎഫിന്. വിശേഷിച്ച് കോൺഗ്രസിന്. ഈ നില തുടരുമോ എന്നതാണ് ചോദ്യം. അതിന് രാഷ്ട്രീയ ഉത്തരം നൽകാൻ യുഡിഎഫ് ഇതുവരെ തയ്യാറായിട്ടില്ല. അതുകൊണ്ടാണ് അഖിലേന്ത്യാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..