18 April Sunday

രാഹുല്‍ഗാന്ധിയുടെ പ്രസ്താവന യുഡിഎഫ്-ബിജെപി ധാരണയുടെ ഭാഗം: എ വിജയരാഘവന്‍

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021

തൃശൂര്‍ > മുഖ്യമന്ത്രി പിണറായി വിജയന് എതിരായ  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ വിമര്‍ശനം നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി യുഡിഎഫ് ഉണ്ടാക്കാന്‍ പോവുന്ന ധാരണയുടെ ഭാഗമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ പറഞ്ഞു. ഇന്ത്യയില്‍ മതനിരപേക്ഷ ഉയര്‍ത്തിപി്ടച്ച് കേന്ദ്രത്തിലെ ബിജെപിസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും വര്‍ഗ്ഗീയ സമീപനങ്ങള്‍ക്കും എതിരെ ശകതമായ നിലപാട് സ്്വീകരിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.  ബിജെപിയെ നേരിടുന്നതിന് പകരം ഇടതുപക്ഷമാണ് മുഖ്യശത്രു എന്ന കേരളത്തിലെ കോണ്‍ഗ്രസുകാരുടെ നിലപാടാണ് രാഹുല്‍ഗാന്ധിയും ആവര്‍ത്തിക്കുന്നത്. ബിജെപിയുമായി നീക്കുപോകകുണ്ടാക്കാനുള്ള ഗൂഡാലോചനയിലാണ്  യുഡിഎഫ് ഏര്‍പ്പെട്ടിരിക്കുന്നതെന്നും വിജയരാഘവന്‍ തൃശൂരില്‍ പറഞ്ഞു.

അതിനിടെ ലീഗിനെ എന്‍ഡിഎയിലേക്ക് ഒരു ബിജെപി നേതാവ് ക്ഷണിച്ചതായി കണ്ടു. ലീഗ് ഇതിനോട് പ്രതികരിച്ചുകണ്ടില്ല. വരാനിരിക്കുന്ന ബിജെപി യുഡിഎഫ് ധാരണയുടെ ഭാഗമായി ഇതിനെ സംശയിച്ചാല്‍ തെറ്റ് പറയാന്‍ കഴിയില്ല.  ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ യുഡിഎഫ് വിസ്മയിചച്ചിരിക്കയാണ്. പാചകവാതകത്തിന്  വീണ്ടും വില വര്‍ദധിപ്പിച്ചിരിക്കുന്നു. ജനജീവീതം ദുസ്സഹമായിരിക്കുന്നു.  എന്നിട്ടും യുഡിഎഫ് നിശബ്‌ദത പാലിക്കുകയാണ്.  രാഹുല്‍ഗാന്ധിപോലും ഒരക്ഷരം പറയുന്നില്ല.

ഒരു ദേശീയ നേതാവ് നടത്തേണ്ട പ്രസംഗമല്ല  രാഹുല്‍ഗാന്ധി കേരളത്തില്‍ നടത്തിയത്. ബിജെപിക്കെതിരെ ഒരക്ഷരം പറഞ്ഞില്ല. ബിജെപി സര്‍ക്കാരിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ  വിമര്‍ശനം നടത്തുക.  കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രതിക്ഷത്തെ ഏകോപിപ്പിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി. അങ്ങിനെയുള്ള മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നത് രാഹുല്‍ഗാന്ധിയുടെ രാഷ്ട്രീയ ഉള്ളടക്കത്തിന്റെ പരിമിതിയാണ് പ്രകടമാക്കുന്നത്. 

ബിജെപി 35--40 സീറ്റ് നേടിയാല്‍ ഭരിക്കുമെന്ന് ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രസ്്താവന അദ്ദേഹത്തിന്റെ ആഗ്രഹമായിരിക്കും. ഇന്ത്യയിലാകെ നൂറിലേറെ കോണ്‍ഗ്രസിന്റെ എംഎല്‍എമാരെ ബിജെപി ചാക്കിട്ട്പിടിച്ചിട്ടുണ്ട്. ആ ഓര്‍മയിലായിരിക്കും ബിജെപി നേതാക്കള്‍ പറയുന്നത്.  

കേരളത്തില്‍ മികച്ച ഭൂരിപക്ഷത്തോടെ ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വരും. എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ യാത്രയിലെ  പൊതുജനപങ്കാളിത്തം സര്‍ക്കാരിന്റെ  പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ്. യുഡിഎഫ് വന്നാല്‍ പാവപ്പെട്ടവര്‍ക്ക് വീട് നല്‍കുന്ന ലൈഫ് പദ്ധതി പോലും അട്ടിമറിക്കുമെന്നാണ് പ്രതിപക്ഷനേതാവ് പറയുന്നത്. കേരള ബാങ്ക്, കിഫ്ബി എന്നിവയെല്ലാം അവസാനിപ്പിക്കുമെന്ന് പറയുന്നു.  എല്ലാ സാമൂഹ്യക്ഷേമ പദ്ധതികളും അട്ടിമറിക്കുമെന്ന് വലിയ ആശങ്കയും ജനങ്ങള്‍ക്കുണ്ട്.

ആളുകളെ കബളിപ്പിക്കുന്ന പ്രചരണങ്ങള്‍ ചെന്നിത്തല തുടരുകയാണ്.  ആഴകടലില്‍ വിദേശ കപ്പലുകള്‍ക്ക് മല്‍സ്യബന്ധനത്തിന് അനുമതി നല്‍കിയത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന അവസരത്തിലാണ്. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം വളരെ വ്യക്തമാണ്. കേന്ദ്രനിലപാട് മാറ്റണം എന്നുതന്നെയാണ് നിലപാട്.

പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തെ ന്യായീകരിക്കുകയാണ് ബിജെപി. സാശ്രയത്വം പ്രസംഗിക്കുകയും കോര്‍പ്പറേറ്റുകളെ സഹായിക്കലുമാണ് ബിജെപിയുടെ പദ്ധതി. ഈ നീക്കം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top