06 December Monday

കുഞ്ഞിനെ മാറ്റിയെന്ന പരാതി: ഒരുതരത്തിലുള്ള തെറ്റിനേയും സിപിഐ എം പിന്താങ്ങില്ല; അമ്മയ്‌ക്കൊപ്പം- എ വിജയരാഘവന്‍

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021

തിരുവനന്തപുരം> ഒരുതരത്തിലുള്ള തെറ്റിനേയും സിപിഐ എം പിന്താങ്ങില്ലെന്നും അമ്മയ്ക്ക് കുഞ്ഞിനെ കിട്ടുക എന്നതിന് നിയമപരമായ സഹായങ്ങള്‍ നല്‍കുകയാണ് വേണ്ടതെന്നും  സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ വ്യക്തമാക്കി.  അനുപമ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം

ഇത്തരം വിഷയത്തില്‍ ബന്ധപ്പെട്ട ജില്ലാകമ്മറ്റിയാണ് അന്വേഷിക്കുക. അവരുടെ ശ്രദ്ധയില്‍ പെട്ടകാര്യത്തില്‍ അവര്‍ അന്വേഷണം നടത്തി. നിയമപരമായി പരിഹാരം കാണേണ്ട വിഷയമാണിത്. വിഷയത്തില്‍ അമ്മയ്‌ക്കൊപ്പമാണെന്നും വിജയരാഘവന്‍ വ്യക്തമാക്കി



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top