03 July Friday

ദുരിതാശ്വാസ നിധിയിലേക്ക്‌ ശ്രീ ചിത്ര തിരുനാൾ എഞ്ചിനീയറിംഗ് കോളേജ്‌ റെഡ്‌ അലുംനി 3 ലക്ഷം നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday May 13, 2020


തിരുവനന്തപുരം> പാപ്പനംകോട് ശ്രീ ചിത്ര തിരുനാൾ എഞ്ചിനീയറിംഗ് കോളേജിലെ എസ്‌എഫ്‌ഐ പൂർവ വിദ്യാർഥികൾ (റെഡ് അലുംനി) 3,00, 974 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌  സംഭാവന നൽകി.  ആരോഗ്യ മന്ത്രി കെ കെ ശൈലജക്കാണ്‌   ചെക്ക് കൈമാറിയത്. 2000 മുതൽ 2019 വരെ പാസ്ഔട്ട് ആയ എസ്‌എഫ്‌ഐ  വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഒരാഴ്ച കൊണ്ടാണ് തുക ശേഖരിച്ചു നൽകിയത്.

രാജീവ് കൃഷ്ണൻ (2002),  ജിജിൻ എസ്, നിതിൻ എസ് ബി (2004), ചാരുദത് (2009),  അഭിലാഷ് എം ആർ (2010), അഖിൽ (2015),  സിദ്ധാർഥ് (2017), നിലവിലെ SCTCE SFI യൂണിറ്റ് സെക്രട്ടറി അരുൺ എ  എസ്  എന്നിവർ ചേർന്നാണ് തുക കെ കെ ശൈലജ ടീച്ചർക്ക് കൈമാറിയത്.


പ്രധാന വാർത്തകൾ
 Top