05 December Thursday

12 വയസുകാരിക്ക്‌ പീഡനം: ദൃശ്യങ്ങൾ പകർത്തിയ ദമ്പതികൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2019

പിടിയിലായ ബിബിൻ, വർഷ, ലിതിൻ എന്നിവർ

കൊച്ചി >  പന്ത്രണ്ട്‌ വയസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവത്തിൽ പീഡന ദൃശ്യങ്ങൾ പകർത്തിയ ദമ്പതികൾ നോർത്ത് പൊലീസിന്റെ പിടിയിലായി. വടുതല സ്വദേശിയായ ഒന്നാം പ്രതി ലിതിൻ പെൺകുട്ടിയെ പ്രണയം നടിച്ച്  കേസിലെ രണ്ടും മൂന്നും പ്രതികളുടെ വടുതലയിലുളള വീട്ടിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങൾ ദമ്പതികൾ മൊബൈലിൽ പകർത്തുകയും പിന്നീട്‌ ഈ ദൃശ്യങ്ങൾ കാണിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വീണ്ടും നഗ്ന വീഡിയോകൾ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന്‌ പെൺകുട്ടി പീഡന വിവരം മാതാപിതാക്കളെ അറിയിക്കുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്‌തു.

പൊലീസ് പോക്സോ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും രണ്ടാം പ്രതി ബിബിനേയും (25), മൂന്നാംപ്രതി വർഷയെയും വടുതലയിലുള്ള വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയും ചെയ്‌തു. ഒന്നാം പ്രതി ലിതിൻ പോക്സോ കോടതിയിൽ കീഴങ്ങി. മൂന്ന് പ്രതികളേയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എറണാകുളം അസിസ്റ്റൻറ് കമ്മീഷണർ ലാൽജിയുടെ നിർദ്ദേശാനുസരണം നോർത്ത് ഇൻസ്പെക്ടർ കണ്ണൻ, സബ് ഇൻസ്പെക്ടർ അനസ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്


പ്രധാന വാർത്തകൾ
 Top