16 July Tuesday

1000 വീട‌്: ഒഴിഞ്ഞുമാറി ചെന്നിത്തല

സ്വന്തം ലേഖകൻ Updated: Saturday Apr 20, 2019

തിരുവനന്തപുരം> പ്രളയക്കെടുതിയിൽപ്പെട്ടവർക്കായി കെപിസിസി പ്രഖ്യാപിച്ച 1000 വീടിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന‌് ഒഴിഞ്ഞുമാറി പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല. എത്രവീടുകൾ നിർമിച്ചുനൽകിയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന‌് ചെന്നിത്തല വ്യക്തമായ ഉത്തരം നൽകിയില്ല.പ്രഖ്യാപനമല്ലാതെ ഒന്നുംനടന്നിട്ടില്ലെന്ന മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന‌് മുൻ കെപിസിസി അധ്യക്ഷൻ എം എം ഹസ്സനുമായി ബന്ധപ്പെട്ടിരുന്നു. കുറച്ചുവീടുകൾ നിർമിച്ചുനൽകിയെന്നാണ‌് അറിവെന്ന‌് ഹസ്സൻ പറഞ്ഞതായും ചെന്നിത്തല പറഞ്ഞു.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് കെപിസിസി നൽകിയത‌് കേവലം 25000 രൂപ മാത്രമാണ‌്. ഇതെക്കുറിച്ചുള്ള  ചോദ്യങ്ങൾക്കൊന്നും മറുപടിയുണ്ടായില്ല.

 പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശബരിമലയുടെ പേരിലുള്ള പരാമർശങ്ങൾ മുതലക്കണ്ണീരാണെന്ന‌്  ചെന്നിത്തല പറഞ്ഞു. ശബരിമല കേസ് കോടതിയിൽ കൊണ്ടുവന്നത് ആർഎസ്എസുമായി ബന്ധമുള്ള യുവ അഭിഭാഷകരാണ‌്. കേസ് കോടതിയിൽ വന്നപ്പോൾ എന്തുകൊണ്ട് കേന്ദ്ര സർക്കാർ നിലപാട‌് അറിയിച്ചില്ല.
 


പ്രധാന വാർത്തകൾ
 Top