വ്യോമസേനയില്‍ ഗ്രൂപ്പ് എക്സ് (ടെക്നിക്കല്‍), ഗ്രൂപ്പ് വൈ (നോണ്‍ ടെക്നിക്കല്‍–ഓട്ടോടെക്, ജിടിഐ, ഐഎഎഫ്പി), മ്യുസിഷ്യന്‍ ട്രേഡുകള്‍ ഒഴികെ) ട്രേഡുകളിലേക്ക് അപേക്ഷിക്കാം. അവിവാഹിതരായ യുവാക്കള്‍ക്ക് അപേക്ഷിക്കാം.
ഗ്രൂപ്പ് എക്സ് (ടെക്നിക്കല്‍): കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ളീഷ് എന്നീ വിഷയങ്ങളില്‍ പ്ളസ്ടു/തത്തുല്യ യോഗ്യത. അല്ലെങ്കില്‍ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍സ്ട്രുമെന്റേഷന്‍ ടെക്നോളജി, ഐടി ബ്രാഞ്ചുകളില്‍ ഏതിലെങ്കിലും അംഗീകൃത പോളിടെക്നിക്കുകളില്‍നിന്ന് 50 ശതമാനം മാര്‍ക്കോടെ ത്രിവത്സര എന്‍ജിനിയറിങ് ഡിപ്ളോമ.
ഗ്രൂപ്പ് വൈ (നോണ്‍ ടെക്നിക്കല്‍): കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ പ്ളസ്ടു/വിഎച്ച്എസ്ഇ/തത്തുല്യ യോഗ്യത. ഇംഗ്ളീഷില്‍ 50 ശതമാനം മാര്‍ക്ക് വേണം.
ഗ്രൂപ്പ് എക്സ് ആന്‍ഡ് വൈ
(ടെക്നിക്കല്‍ ആന്‍ഡ് നോണ്‍
ടെക്നിക്കല്‍):
ഗ്രൂപ്പ് എക്സ് ടെക്നിക്കല്‍ വിഭാഗത്തിലേക്ക് അപേക്ഷിക്കാന്‍ യോഗ്യതയുള്ളവര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ ഗ്രൂപ്പ് വൈ വിഭാഗത്തിലേക്കും അപേക്ഷിക്കാം. ഇങ്ങനെയുള്ളവര്‍ക്ക് പൊതുവായി ഒറ്റപ്പരീക്ഷയാണ് ഉണ്ടാവുക.
ശാരീരിക യോഗ്യത: ഉയരം 152.5 സെ.മീ.നെഞ്ച് വികാസം അഞ്ച് സെ.മീ. ഉയരത്തിന് ആനുപാതിക തൂക്കം.
1997 ജൂലൈ ഏഴിനും 2000 ഡിസംബര്‍ 20നും ഇടയില്‍ ജനിച്ചവരാകണം. (രണ്ടുതീയതിയും ഉള്‍പ്പെടെ). മികച്ച കാഴ്ചശക്തി, കേള്‍വിശക്തി എന്നിവ വേണം.
ംംം.മശൃാലിലെഹലരശീിേ.ഴ്ീ.ശി വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 15 മുതല്‍ 29 വരെ അപേക്ഷിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..