27 January Monday

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി

വെബ് ഡെസ്‌ക്‌Updated: Saturday Dec 7, 2019

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ (സെയിൽ) മാനേജ്മെന്റ് ട്രെയിനിയാകാൻ(ടെക്നിക്കൽ) അവസരം. മെക്കാനിക്കൽ 156, മെറ്റലർജിക്കൽ 67, ഇലക്ട്രിക്കൽ 91, കെമിക്കൽ 30, ഇൻസ്ട്രുമെന്റേഷൻ 36, മൈനിങ് 19 എന്നിങ്ങനെ ആകെ 399 ഒഴിവുണ്ട്. ഗേറ്റ് 2019 സ്കോർ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്.  65 ശതമാനം മാർക്കോടെയുള്ള എൻജിനിയറിങ് ബിരുദമാണ് യോഗ്യതഴ ഉയർന്ന പ്രായം 28. 2019 മെയ് മാസത്തിലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ട.www.sail.co.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 15. വിശദവിവരം website ൽ. 

 


പ്രധാന വാർത്തകൾ
 Top