സൗത്ത് ഇന്ത്യൻ ബാങ്കിൽ പ്രൊബേഷണറി ലീഗൽ ഓഫീസർ തസ്തികയിൽ 12 ഒഴിവുണ്ട്. യോഗ്യത 60 ശതമാനം മാർക്കോടെ എൽഎൽബി, എസ്എസ്എൽസി, പ്ലസ്ടു വിനും 60 ശതമാനം മാർക്ക് വേണം. ഉയർന്ന പ്രായം 28. ഓൺലൈൻ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഗ്രേറ്റർ മുംബൈ, ഡൽഹി എൻസിആർ, ബംഗളൂരു, കൊച്ചി, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങൾ. www.southindianbank.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ജൂലൈ 28. വിശദവിവരം website ൽ.