17 July Wednesday

പിഎസ്‌സി ലബോറട്ടറി അറ്റൻഡർ സാധ്യതാ പട്ടിക

വെബ് ഡെസ്‌ക്‌Updated: Monday Mar 4, 2019

കൊല്ലം, പാലക്കാട് ജില്ലകളിൽ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിനിൽ കാറ്റഗറി നമ്പർ 280/2017 ലബോറട്ടറി അറ്റൻഡർ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി   തീരുമാനിച്ചു.  കാറ്റഗറി നമ്പർ 2/2018  ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് ടു ദി ഫാർമക്കോഗനോസി ഓഫീസർ, കാറ്റഗറി നമ്പർ 219/2016 നിയമവകുപ്പിൽ (ഗവ. സെക്രട്ടറിയറ്റ്) അസിസ്റ്റന്റ് തമിഴ് ട്രാൻസ്ലേറ്റർ ഗ്രേഡ് രണ്ട്, കാറ്റഗറി നമ്പർ 375/2017 വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ കംപ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ്, കാറ്റഗറി നമ്പർ 222/2017  കേരള മോട്ടോർ ട്രാൻസ്പോർട് വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡിൽ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസർ/ അഡീഷണൽ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസർ, കാറ്റഗറി നമ്പർ 616/2017 കേരള സംസ്ഥാന പട്ടികജാതി/ പട്ടികവർഗ വികസന കോർപറേഷൻ ലിമിറ്റഡിൽ പ്യൂൺ/ വാച്ച്മാൻ (എൻസിഎ‐ മുസ്ലിം) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

ഇടുക്കി ജില്ലയിൽ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിനിൽ കാറ്റഗറി നമ്പർ 10/2018  അറ്റൻഡർ ഗ്രേഡ് രണ്ട് (സിദ്ധ), മലപ്പുറത്ത് വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 663/2017 ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (എൻസിഎ‐എസ്ഐയുസി‐നാടാർ/ എഐ), കാറ്റഗറി നമ്പർ 14/2018  കേരള അഗ്രോ മെഷിനറീ കോർപറേഷൻ ലിമിറ്റഡിൽ സൂപ്രണ്ട് (എച്ച്ആർ) (എൻസിഎ‐ ഈഴവ/ ബില്ലവ/ തിയ്യ) അഭിമുഖം നടത്തും.

ഓൺലൈൻ പരീക്ഷ

കാറ്റഗറി നമ്പർ 163/2018  വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (പ്ലംബർ) (ഒന്നാം എൻസിഎ‐ഒഎക്സ്)

ഒഎംആർ പരീക്ഷ

കാറ്റഗറി നമ്പർ 28/2018 പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (പട്ടികജാതി/പട്ടികവർഗവിഭാഗക്കാരിൽ നിന്നുള്ള പ്രത്യേക നിയമനം) മാർച്ച് എട്ടിന്  രാവിലെ 7.30 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് ഒടിആർ പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യാം.

ലേല വിജ്ഞാപനം

കേരള പബ്ലിക് സർവീസ് കമ്മിഷൻ ആസ്ഥാന ആഫീസിലെ നശിപ്പിക്കുവാൻ പാകമായ ഒഎംആർ ഉത്തരക്കടലാസുകൾ പരസ്യലേലം ചെയ്ത് വിൽക്കാൻ തീരുമാനിച്ചു.

 


പ്രധാന വാർത്തകൾ
 Top