29 May Monday

33 തസ്തികകളില്‍ പിഎസ്സി വിജ്ഞാപനം; ഇന്‍സ്ട്രക്ടര്‍, ഫാര്‍മസിസ്റ്റ്, ടെക്നിഷ്യന്‍, സ്റ്റോര്‍ കീപ്പര്‍

വെബ് ഡെസ്‌ക്‌Updated: Thursday Mar 9, 2017

പിഎസ്സി 33 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ് വിജ്ഞാപനതീയതി 2017 ഫെബ്രുവരി 28. www.keralapsc.gov.in വെബ്സൈറ്റിലുടെ ഓണ്‍ലൈനായി  29 വരെ അപേക്ഷിക്കാം.

ജനറല്‍ റിക്രൂട്ട്മെന്റ്-സംസ്ഥാനതലം:

ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 1: മെക്കാനിക്കല്‍ എന്‍ജിനിയറിങ്: സാങ്കേതിക വിദ്യാഭ്യാസവകുപ്പ്. കാറ്റഗറി 1/2017. നാല് ഒഴിവ്.
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍: മെക്കാനിക് റഫ്രിജറേഷന്‍ ആന്‍ഡ് എസി. വ്യാവസായിക പരീശീലനവകുപ്പ്. കാറ്റഗറി 2/2017. മൂന്ന് ഒഴിവ്.
പിഡി ടീച്ചര്‍: (പുരുഷന്മാര്‍ക്കു മാത്രം): ജയില്‍വകുപ്പ്. ഒരു ഒഴിവ്. കാറ്റഗറി 3/2017

വില്ലേജ് ഓയില്‍ ഇന്‍സ്പെക്ടര്‍: കാറ്റഗറി 4/2017. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്. ഒരു ഒഴിവ്.

സ്റ്റോര്‍കീപ്പര്‍: കാറ്റഗറി 5/2017. ചലച്ചിത്ര വികസന കോര്‍പറേഷന്‍. രണ്ട് ഒഴിവ്.

സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്- ജില്ലാതലം:
ഫാര്‍മസിസ്റ്റ് ഗ്രേഡ് 2: എസ്സി/എസ്ടി പ്രത്യേക നിയമനം. ആരോഗ്യവകുപ്പ്. എസ്സി/എസ്ടി. കണ്ണൂര്‍ ഒരു ഒഴിവ്.

എന്‍സിഎ സംവരണ ഒഴിവ്. സംസ്ഥാനതലം:

ടെക്നീഷ്യന്‍ ഗ്രേഡ് 2 (ബോയ്ലര്‍ ഓപ്പറേറ്റര്‍): മില്‍മയില്‍. കാറ്റഗറി 7/2017 മുതല്‍ 8/2017 വരെ.
സിനി അസിസ്റ്റന്റ്. ചലച്ചിത്ര വികസന കോര്‍പറേഷന്‍ ലിമിറ്റഡ്. കാറ്റഗറി 9/2017 ഈഴവ/തിയ്യ/ബില്ലവ ഒരു ഒഴിവ്. 10/2017 എല്‍സി/എഐ ഒരു ഒഴിവ്.
സിനി അസിസ്റ്റന്റ്: വിശ്വകര്‍മ ഒരു ഒഴിവ്. കാറ്റഗറി 11/2017.

ഗാര്‍ഡ് എസ്സി 1, ട്രാക്ടര്‍ ഓപ്പറേറ്റര്‍ കം വര്‍ക്ഷോപ്പ് അസിസ്റ്റന്റ്, സെക്യൂരിറ്റി ഗാര്‍ഡ്-ഈഴവ/ബില്ലവ/തീയ്യ 2, എസ്സി 2, മുസ്ളിം 2, എല്‍സി/എഐ 1, ധീവര 1.
ഹൈസ്കൂള്‍ അസിസ്റ്റന്റ് (അറബിക്) എസ്സി 1, എസ്ടി 1, ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നേഴ്സ് ഗ്രേഡ് 2-മുസ്ളിം 16, വിശ്വകര്‍മ 4, എല്‍സി/എഐ 5, ധീവര 1, ഹിന്ദു നാടാര്‍ 1 എന്നീ എന്‍സിഎ ഒഴിവുകളുമുണ്ട്.

പാര്‍ട്ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ്-മറ്റു ക്രിസ്ത്യാനികള്‍ പാലക്കാട് 1, ധീവര 1. പാലക്കാട് 1, ധീവര 1.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top